Advertisment

ഗ്രീന്‍ മൊബിലിറ്റി മെച്ചപ്പെടുത്തി ടാറ്റാ മോട്ടോര്‍സ്

ടാറ്റ പ്രൈമ 5530.എസ് എല്‍എന്‍ജിയുടെ 350 യൂണിറ്റുകള്‍ കൂടി വിതരണം ചെയ്യാനുള്ള ധാരണാപത്രം ടാറ്റ മോട്ടോഴ്സും ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ഫ്യുവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ഒപ്പുവെച്ചു.

New Update
dfghjkjhgfdsfghjkl

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് പ്രമുഖ ഗ്രീന്‍ ഫ്യുവല്‍ റീട്ടെയിലിങ്ങ് ആന്‍ഡ് ലോജിസ്റ്റിക്സ് കമ്പനിയായ ക്ലീന്‍ ഗ്രീന്‍ ഫ്യുവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന് ടാറ്റ പ്രൈമ 5530.എസ് എല്‍എന്‍ജി ട്രക്കുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. ഇത്തരത്തിലുള്ള 150 ട്രക്കുകള്‍ വിതരണം ചെയ്യാനുള്ള ഓര്‍ഡര്‍ ടാറ്റ മോട്ടോഴ്സിന് ലഭിച്ചിരുന്നു. പ്രത്യേകം സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി. ശേഷിക്കുന്ന ടാറ്റ പ്രൈമ 5530.എസ് എല്‍എന്‍ജി ട്രക്കുകളുടെ ഡെലിവറി പിന്നീട് ഘട്ടംഘട്ടമായി നടത്തും. ടാറ്റ പ്രൈമ 5530.എസ് എല്‍എന്‍ജിയുടെ 350 യൂണിറ്റുകള്‍ കൂടി വിതരണം ചെയ്യാനുള്ള ധാരണാപത്രം ടാറ്റ മോട്ടോഴ്സും ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ഫ്യുവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ഒപ്പുവെച്ചു.

Advertisment

 

ടാറ്റ പ്രൈമ 5530.എസ് എല്‍എന്‍ജി ട്രക്കുകളുടെ ആദ്യ ബാച്ച് ക്ലീന്‍ ഗ്രീന്‍ ഫ്യുവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും ലോജിസ്റ്റിക്സ് ഹരിതവും സ്മാര്‍ട്ടുമാക്കുക എന്ന ലക്ഷ്യത്തില്‍ ഞങ്ങള്‍ ഒരുപോലെ പ്രതിജ്ഞാബദ്ധരാണെന്നും ടാറ്റ പ്രൈമ 5530.എസ് എല്‍എന്‍ജി ട്രക്കുകള്‍ കൈമാറുന്ന വേളയില്‍ ടാറ്റ മോട്ടോഴ്സ് ട്രക്സ് വൈസ് പ്രസിഡന്റ് ആന്‍ഡ് ബിസ്നസ് ഹെഡ് രാജേഷ് കൗള്‍ പറഞ്ഞു. അവരുടെ പ്രവര്‍ത്തന ആവശ്യകതകളും സുസ്ഥിര ലക്ഷ്യങ്ങളുമായും പൂര്‍ണമായും യോജിക്കുന്ന ശ്രദ്ധേയമായ പ്രകടനവും ഉയര്‍ന്ന കാര്യക്ഷമതയും കുറഞ്ഞ ഉദ്വമനവും പ്രദാനം ചെയ്യുന്നതാണ് ഞങ്ങളുടെ ട്രക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ടാറ്റ പ്രൈമ 5530.എസ് എല്‍എന്‍ജിക്ക് കരുത്തേകുന്നത് ഇന്ധനക്ഷമതയുള്ള കമ്മിന്‍സ് 6.7 ലിറ്റര്‍ ഗ്യാസ് എന്‍ജിനാണ്. അസാധാരണമായ പ്രകടനത്തിനായി 280എച്ച്പി പവറും 1100എന്‍എം ടോര്‍ക്കും നല്‍കുന്നു. ശക്തമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വാഹനം ഉപരിതല ഗതാഗതത്തിനും ദീര്‍ഘദൂര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമാണ്. പ്രീമിയം പ്രൈമ ക്യാബിന്‍ ഡ്രൈവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നു. ഗിയര്‍ ഷിഫ്റ്റ് അഡൈ്വസര്‍ പോലുള്ള സവിശേഷതകള്‍ ഇന്ധന ഉപയോഗം കൂടുതല്‍ ഒപ്റ്റിമൈസ് ചെയ്യുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും പ്രവര്‍ത്തന ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കനുസരിച്ച് സിംഗിള്‍, ഡ്യുവല്‍ ക്രയോജനിക് ടാങ്ക് ഓപ്ഷനുകളില്‍ ടാറ്റ പ്രൈമ 5530.എസ് എല്‍എന്‍ജി ലഭ്യമാണ്. 1000 കിലോമീറ്ററിലധികം റെയ്ഞ്ച് വാഗ്ദാനം ചെയ്യുന്ന ഡ്യുവല്‍ ടാങ്ക് ഓപ്ഷന്‍ വിപുലമായ റെയ്ഞ്ചും മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ഇത് വാഹനത്തെ ദീര്‍ഘദൂര പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാക്കുന്നു. കൂടാതെ കാര്യക്ഷമമായ ഫ്ളീറ്റ് മാനേജ്മെന്റിനായി ടാറ്റാ മോട്ടോഴ്സിന്റെ മുന്‍നിര കണക്ടഡ് വെഹിക്കിള്‍ പ്ലാറ്റ്ഫോമായ ഫ്ളീറ്റ് എഡ്ജ് കൊണ്ട് ട്രക്ക് സജ്ജീകരിച്ചിരിക്കുന്നു. ഇത് വാഹനങ്ങളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാനും ഉടമസ്ഥതയുടെ ആകെ ചെലവ് കുറയ്ക്കാനും ഓപ്പറേറ്റര്‍മാരെ പ്രാപ്തരാക്കുന്നു. ബാറ്ററി ഇലക്ട്രിക്, സി.എന്‍.ജി, എല്‍.എന്‍.ജി, ഹൈഡ്രജന്‍ ഇന്റേണല്‍ കംബസ്റ്റന്‍, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ തുടങ്ങിയ ബദല്‍ ഇന്ധന സാങ്കേതിക വിദ്യകളാല്‍ പ്രവര്‍ത്തിക്കുന്ന നൂതന മൊബിലിറ്റി സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നതില്‍ ടാറ്റാ മോട്ടോഴ്സ് മുന്‍പന്തിയിലാണ്. 

Advertisment