അശാന്തമായി ഗള്‍ഫ് ;ആശങ്കയില്‍ മലയാളികളടക്കമുള്ള പ്രവാസി  ഇന്ത്യക്കാര്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം തുടങ്ങിയതോടെ സ്ഥിതി ഗുരുതരം

ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ  ഇറാന്‍ തിരിച്ചടി തുടങ്ങിയതോടെ ഗള്‍ഫ് സംഘര്‍ഷ ഭരിതമായി മാറി .

New Update
images - 2026-02-28T171611.958

ഡല്‍ഹി : ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ  ഇറാന്‍ തിരിച്ചടി തുടങ്ങിയതോടെ ഗള്‍ഫ് സംഘര്‍ഷ ഭരിതമായി മാറി . ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട്  ഇറാന്‍ ആക്രമണം ആരംഭിച്ചത് മേഖലയെ അശാന്തമാക്കിയിട്ടുണ്ട്.

Advertisment

ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, അബുദാബി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട്  ഇറാന്‍ മിസൈലാക്രമണം നടത്തിയത് സ്ഥിതി രൂക്ഷമാക്കി.

 അമേരിക്കയുടെ ബഹ്‌റൈന്‍ നാവിക ബേസിന് നേരെ ഇറാന്റെ മിസൈല്‍ പതിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. കുവൈറ്റ് ബേസിന് നേരെയും ആക്രമണമുണ്ടായതായാണ് വിവരം. സൗദിയിലെ അമേരിക്കന്‍ താവളത്തിന് നേരെയും ആക്രമണം നടന്നതായാണ് വിവരം. അതിനിടെ  ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ സൈറണ്‍ മുഴങ്ങി.

അവശ്യ സാധനങ്ങള്‍ കരുതാനും ജനലുകള്‍ ഇല്ലാത്ത മുറി തെരഞ്ഞെടുക്കാനും ജനങ്ങളോട് വീടിനുള്ളില്‍ സുരക്ഷിതമായ ഇടത്തേക്ക് മാറാനും ബഹ്‌റൈന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ഖത്തറിലേക്ക് എത്തിയ മിസെല്‍ തടഞ്ഞതായുള്ള  വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഇറാന്റെ ആക്രമണത്തെ അപലപിച്ചു കൊണ്ട്  ബഹ്‌റൈന്‍ രംഗത്ത് വന്നിട്ടുണ്ട്.

 പ്രതികരിക്കാന്‍ അവകാശമുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും ബഹ്‌റൈന്‍ നിലപാട് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നത് ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മലയാളികളുള്‍പ്പെടെ ഇന്ത്യക്കാരായ  ലക്ഷക്കണക്കിന് പേരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. 

ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ ആശങ്കയിലാണ്. അതേസമയം എംബസികളുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്

Advertisment