Advertisment

ഗുരുവായൂര്‍ ഏകാദശി മഹോത്സവം നവംബര്‍ 23ന്

രാവിലെ 6 മുതല്‍ 2 മണി വരെ വിഐപി ദര്‍ശനം, പ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞുള്ള ദര്‍ശനം എന്നിവ ഉണ്ടാകില്ല.സീനിയര്‍ സിറ്റിസണ്‍ ക്യൂ രാവിലെ 5 മണിക്ക് അവസാനിപ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

New Update
aertyukiltrtyuiotyuio

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി മഹോത്സവം നവംബര്‍ 23ന്. തിരക്ക് പരിഗണിച്ച് ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഒരുക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. രാവിലെ 6 മുതല്‍ 2 മണി വരെ വിഐപി ദര്‍ശനം, പ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞുള്ള ദര്‍ശനം എന്നിവ ഉണ്ടാകില്ല.സീനിയര്‍ സിറ്റിസണ്‍ ക്യൂ രാവിലെ 5 മണിക്ക് അവസാനിപ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ട് അന്ന ലക്ഷ്മി ഹാളില്‍ പതിവുപോലെയും അതിനോട് ചേര്‍ന്നുള്ള പ്രത്യേക പന്തലില്‍ ബുഫെ സമ്പ്രദായത്തിലും ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ 9 മണിക്ക് ആരംഭിക്കും. പ്രസാദ ഊട്ടിനുള്ള വരി 2 മണിക്ക്  അവസാനിപ്പിക്കും. തുടര്‍ന്ന് ബുഫേ രീതിയില്‍ പന്തലുകളില്‍ നല്‍കും.

ഏകാദശി ദിവസം രാത്രി 12 മണി മുതല്‍ ക്ഷേത്രനട കാലത്ത് അടക്കുന്നതു ' വരെ ഭക്തര്‍ക്ക് കൂത്തമ്പലത്തില്‍  ദ്വാദശി പണം സമര്‍പ്പിക്കാം. ദ്വാദശി പണ സമര്‍പ്പണത്തിനായി ഭക്തര്‍ക്ക് ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ വരിയിരിക്കാം. ദ്വാദശി ദിവസം കാലത്ത് 8 മണി വരെ  മാത്രമേ ദര്‍ശന സൗകര്യം ഉണ്ടാകു.പതിവ് പൂജകള്‍ക്ക് ശേഷം ഭക്തര്‍ക്ക് വൈകുന്നേരം ക്ഷേത്ര ദര്‍ശന സൗകര്യം ഉണ്ടാകും.അന്ന ലക്ഷ്മി ഹാളിലും അന്നലക്ഷ്മി ഹാളിന് പുറത്തെ പന്തലിലും രാവിലെ 7 മുതല്‍ 11 വരെയാകും ദ്വാദശി ഊട്ട്. ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാകില്ല.

#guruvayoor-ekadashi-thursday
Advertisment