Advertisment

"ഹവ്യം" എന്ന ഹ്രസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവകഥയുടെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന കഥയിൽ ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധവും ജീവിതത്തിൽ മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് സംസാരിക്കുന്നു.

author-image
മൂവി ഡസ്ക്
New Update
dfyuiluytrrtyuipoiuyt

ഒമാനിലെ സിനിമയെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം സുഹൃത്തുക്കൾ ഒരുക്കിയ "ഹവ്യം" എന്ന ഹ്രസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. പ്രശസ്ത പ്രക്ഷേപകരായ മില്ലേന്നിയം ചാനലിൽ ലോഞ്ച് ചെയ്ത സിനിമ ഇതിനകം ആയിരക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവകഥയുടെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന കഥയിൽ ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധവും ജീവിതത്തിൽ മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് സംസാരിക്കുന്നു.

Advertisment

ആദ്യാവതരണം നടത്തിയ ഒമാൻ ഫിലിം സൊസൈറ്റിയിൽ അഭൂതപൂർവമായ ജനത്തിരക്കായിരുന്നു ഉണ്ടായിരുന്നത്. പ്രസ്തുത സിനിമയുടെ പോസ്റ്റർ പ്രകാശനം, സംവിധായകനും നിർമാതാവുമായ ലാൽ ജോസായിരുന്നു നിർവഹിച്ചത്. "ഓല പ്രെസെന്റ്‌സ്" ന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം എൻ രവീന്ദ്രൻ ആണ് നിർവഹിച്ചിരിക്കുന്നത്. സത്യദാസ് കിടങ്ങൂർ ആണ് ഛായാ​ഗ്രഹണം.

ഗാനരചന - സംഗീത സംവിധാനം : ടി.എച്ച് റഹ്മാൻ, സഹസംവിധാനം : രഘുനാഥ് ആർ, കലാസംവിധാനം : സിജോ പോൾ, ഡബ്ബിങ് : അജി കൃഷ്ണ, മേക്കപ്പ് : അനന്തൻ പൊയ്യാറ, അനിമേഷൻ : ബാലു കുരുവിള, ഗതാഗതം : ശിഹാബ്ബ്ദ്ധീൻ എം.കെ.പി, ഡിസൈൻ: വൈബ്രന്റ് 360 എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.പ്രമുഖ മാധ്യമപ്രവർത്തകനായ കബീർ യൂസുഫ്, സഫ്‌വാൻ, ജാഫർ ചിറക്കൽ, ക്രിസ്റ്റി, തഫ്സി കണ്ണൂർ, മൻസൂർ, ശ്രീവിദ്യ രവീന്ദ്രൻ, ശ്രാവൺ എന്നിവരാണ് വിവിധ വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഈ ഹ്രസ്വ സിനിമ ഇനിയും കാണാത്ത മസ്കറ്റിലെ സിനിമ പ്രേമികൾക്ക് മുന്നിൽ രണ്ടാം പ്രദർശനം ഫെബ്രുവരി രണ്ടാം വാരം വോക്സ് സിനിമയിൽ വെച്ച് ഉണ്ടാവുമെന്നു അണിയറ പ്രവർത്തകർ അറിയിച്ചു.

havyam-malayalam-short-film-released
Advertisment