Advertisment

ബാർലി വെള്ളം പതിവായി കുടിക്കുന്നത് ദഹനവ്യവസ്ഥയെ മോശമാക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ

ബാർലി ചേർത്ത് വെള്ളം തിളപ്പിച്ച ശേഷം നാരങ്ങ പിഴിഞ്ഞു ചേർത്തു കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഹൃദ്രോ​ഗം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും.

New Update
tyuiopoiuytrertyu

 ബാർലി വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങള്‍ നിരവധിയാണ്. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ ദഹനത്തിനും വിശപ്പടക്കാനും മലബന്ധം തടയാനും ബാർലി വെള്ളം കുടിക്കുന്നത് ​ഗുണകരമാണ്. മൂത്രാശയ അണുബാധയെ ചെറുക്കാനും ബാർലി വെള്ളം കുടിക്കുന്നത് നല്ലതാണ്.

Advertisment

ബാർലി ചേർത്ത് വെള്ളം തിളപ്പിച്ച ശേഷം നാരങ്ങ പിഴിഞ്ഞു ചേർത്തു കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഹൃദ്രോ​ഗം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും. ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. എന്നാൽ ബാർലി വെള്ളം പതിവായി കുടിക്കുന്നത് ദഹനവ്യവസ്ഥയെ മോശമാക്കുമെന്നും ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

കഴുകിയെടുത്ത ബാർലി ആറ്-ഏഴ് മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെച്ച ശേഷം വെള്ളം ചേർത്ത് തിളപ്പിക്കാം. മറ്റൊരു പാത്രത്തിൽ എണ്ണയും ജീരകവും കറിവേപ്പിലയും പപ്പമുളകു ചേർത്ത് ഇളക്കുക, ശേഷം ഇവ തിളപ്പിച്ചു വെച്ചേക്കുന്ന ബാർലി വെള്ളത്തിൽ ചേർക്കുക. തുടർന്ന് നാരങ്ങാനീരും അൽപം പഞ്ചസാരയും ചേർത്തു കുടിക്കാം.

health-benefits-of-barley-water
Advertisment