Advertisment

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാം, മുഖം സുന്ദരമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..

വിവിധ ക്രീമുകൾ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഐസ് ഐക്യൂബ് ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും. മുഖത്ത് പതിവായി ഐസ് പുരട്ടുന്നത് കണ്ണുകൾക്ക് താഴെയുള്ള നീർവീക്കം ഇല്ലാതാക്കാൻ സഹായിക്കുന്നു. 

New Update
ertyuiopiuytrertyu

ചർമ്മത്തിൽ ഐസ് ക്യൂബ് ഉപയോേ​ഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വളരെ വലുതാണ്. കാരണം ഐസ് ക്യൂബ് മസാജ് വിവിധ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കും. മുഖത്ത് ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കുക ചെയ്യും. 

Advertisment

ഐസ് ക്യൂബ് മസാജ് മുഖത്തെ ക്ഷീണം കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചർമ്മത്തിന് തൽക്ഷണ തിളക്കം നൽകുകയും ചെയ്യുമെന്ന് പറയുന്നു.മുഖക്കുരു പ്രശ്നം ഉള്ളവർ ഐസ് ഉപയോഗിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയും അമിതമായ എണ്ണ ഉൽപാദനം തടയുന്നതിലൂടെയും ചർമ്മത്തിലെ ചുവപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്ന് പറയുന്നു.

വിവിധ ക്രീമുകൾ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഐസ് ഐക്യൂബ് ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും. മുഖത്ത് പതിവായി ഐസ് പുരട്ടുന്നത് കണ്ണുകൾക്ക് താഴെയുള്ള നീർവീക്കം ഇല്ലാതാക്കാൻ സഹായിക്കുന്നു. 

കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് കുറയ്ക്കുന്നതിന് 15-20 മിനിറ്റ് നേരം മസാജ് ചെയ്യുന്നത് ​ഗുണം ചെയ്യും. വീർത്ത കണ്ണുകൾക്കുള്ള മികച്ചൊരു പരിഹാരമാണ് ഐസ് ക്യൂബ് മസാജ് എന്നും വിദ​ഗ്ധർ പറയുന്നു. ഐസിൻ്റെ തണുപ്പ് ചർമ്മത്തിൻ്റെ സുഷിരങ്ങൾ ശക്തമാക്കാൻ സഹായിക്കുകയും ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. 

ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുന്നത് സൂര്യാഘാതമേറ്റ ചർമ്മത്തിന് ഏറെ ആശ്വാസം നൽകുന്നു. കാരണം, ഐസ് ക്യൂബ് സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചുവപ്പും വീക്കവും ഒഴിവാക്കാൻ സഹായിക്കുന്നു. ഐസ് ക്യൂബുകൾ നേർത്ത തുണിയിലോ തൂവാലയിലോ പൊതിഞ്ഞ് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.

അതുമല്ലെങ്കിൽ തക്കാളി പൾപ്പ്, കറ്റാർവാഴ ജ്യൂസ്, കുക്കുമ്പർ ജ്യൂസ് തുടങ്ങിയ ചേരുവകൾ ഒരു ഐസ് ട്രേയിൽ ഫ്രീസ് ചെയ്ത് മുഖത്ത് മസാജ് ചെയ്യാവുന്നതാണ്. ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ മുഖത്ത് ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യരുത്. 

Advertisment