പ്രതിരോധശേഷി കൂട്ടുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ ജ്യൂസുകൾ

ഉന്മേഷദായകമായ പാനീയങ്ങൾ ജലാംശം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ആരോഗ്യകരമായ ജീവിതത്തിന് ശക്തമായ പ്രതിരോധ സംവിധാനം അത്യാവശ്യമാണ്. 

New Update
rtyuiuytrtyu

തെറ്റായ ഭക്ഷണക്രമം, ഉയർന്ന സമ്മർദ്ദം, മോശം മാനസികാരോഗ്യം എന്നിവ കാരണം മോശം പ്രതിരോധശേഷി ഉണ്ടാകാം.

Advertisment

നല്ല പ്രതിരോധശേഷി നിലനിർത്തുന്നത് ഇത്തരം രോഗങ്ങളെ ഫലപ്രദമായി തടയാൻ സഹായിക്കും. ഉന്മേഷദായകമായ പാനീയങ്ങൾ ജലാംശം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ആരോഗ്യകരമായ ജീവിതത്തിന് ശക്തമായ പ്രതിരോധ സംവിധാനം അത്യാവശ്യമാണ്. 

തണ്ണിമത്തനിൽ ധാരാളമായി വെള്ളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് തണ്ണിമത്തൻ. ഇത് ജലാംശം നൽകുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ ചിയ വിത്തുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.ഉയർന്ന ഇലക്‌ട്രോലൈറ്റ് അടങ്ങിയ കരിക്കിൻ വെള്ളം ജലാംശം നിലനിർത്താനും ഊർജസ്വലത നിലനിർത്താനും കഴിയും. ഇതിൽ ധാരാളം പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. 

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള മഞ്ഞൾ പാൽ രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു കപ്പ് ചെറുചൂടുള്ള പാലിൽ യോജിപ്പിച്ച് കുടിക്കുക.സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ ആരോഗ്യത്തെ സഹായിക്കുന്നു. 

പുതിനയിലും വെള്ളരിക്കയും ചേർത്തുള്ള വെള്ളം  ജലാംശം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി കൂട്ടുന്നതിനും ഇടയാക്കും. വൈറ്റമിൻ സി, ബ്രോമെലൈൻ എന്നിവയാൽ സമ്പന്നമാണ് പൈനാപ്പിൾ. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് പെെനാപ്പിൾ ജ്യൂസ് സഹായിക്കും.

കറ്റാർവാഴയിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇതിന് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. 

juices-to-help-boost-immunity
Advertisment