Advertisment

മഞ്ഞപ്പിത്തം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ചികിത്സ തേടുക. വീട്ടിൽ നിന്ന് മാറിനിൽക്കുന്നവരും കുടിവെള്ളത്തിൻറെ കാര്യത്തിൽ ശ്രദ്ധ നൽകണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോൾ ശ്രദ്ധിക്കണം.

New Update
rtyuiopoiuytrretyui

രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. ചർമത്തിലും കണ്ണുകളിലും നഖത്തിലും കാണുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, പനി എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. 

Advertisment

ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ചികിത്സ തേടുക. വീട്ടിൽ നിന്ന് മാറിനിൽക്കുന്നവരും കുടിവെള്ളത്തിൻറെ കാര്യത്തിൽ ശ്രദ്ധ നൽകണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോൾ ശ്രദ്ധിക്കണം. കാരണം വൃത്തിയില്ലാത്ത വെള്ളത്തിലൂടെ രോഗം എളുപ്പത്തിൽ പകരാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുക.

2. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. 

3. കൊഴുപ്പുള്ളതും എണ്ണ ‌അടങ്ങിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക

4. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങൾ പാടില്ല. 

5. മദ്യപാനം, പുകവലി എന്നിവ തീർത്തും ഒഴിവാക്കുക. 

6. ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. 

7. ഐസ് ക്രീം, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കാം. 

8. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക. 

20 മിനുട്ടെങ്കിലും തിളപ്പിച്ച വെള്ളമായിരിക്കണം കുടിക്കേണ്ടത്. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതിൽ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക. മഞ്ഞപ്പിത്തരോഗികൾക്ക് പ്രത്യേക പാത്രത്തിൽ ഭക്ഷണം നൽകുക. അവ തിളപ്പിച്ച വെള്ളത്തിൽ കഴുകി അണുവിമുക്തമാക്കുകയും വേണം. മഞ്ഞപ്പിത്തരോഗിയുടെ വസ്ത്രങ്ങൾ അണുവിമുക്തമാക്കണം. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ തിളപ്പിച്ച വെള്ളത്തിൽ കഴുകിയെടുത്ത് ഉപയോഗിക്കുക.

hepatitis-a-cases
Advertisment