Advertisment

ചെമ്പരത്തി കൊണ്ട് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഹെയര്‍ മാസ്ക്കുകളെ പരിചയപ്പെടാം.

ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ശേഷം ഇവ തലയില്‍ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. തലമുടി വളരാന്‍ ഈ പാക്ക് സഹായിക്കും. 

New Update
rtyuikjhtryuiokjytyui

മുഖത്തെ ചുളിവുകളെ തടയാനും കരുവാളിപ്പും കറുത്ത പാടുകളും അകറ്റാനും ചെമ്പരത്തി സഹായിക്കും. ഇതിനായി ചെമ്പരത്തി പൂവിന്‍റെ ഇതളുകളും കറ്റാര്‍വാഴ ജെല്ലും തൈരും ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ശേഷം ഇവ തലയില്‍ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. തലമുടി വളരാന്‍ ഈ പാക്ക് സഹായിക്കും. 

Advertisment

പത്ത് ചെമ്പരത്തി ഇലകൾ, ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടുവച്ച ഉലുവ ഒരു ടീസ്പൂണ്‍, അരക്കപ്പ് ഉള്ള നീര് എന്നിവ എടുക്കുക. ഇനി ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടാം. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത്  താരന്‍ അകറ്റാനും കരുത്തുറ്റ തലമുടി വളരാനും സഹായിക്കും.

10 ചെമ്പരത്തി പൂവ്, പത്ത് ചെമ്പരത്തി ഇല എന്നിവ കഴുകിയെടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു കപ്പ് ബദാം ഓയില്‍ ഒരു പാത്രത്തിലെടുത്തു ചൂടാക്കുക. അതിലേയ്ക്ക് അരച്ചു വച്ച ചെമ്പരത്തി പേസ്റ്റ് ചേർക്കാം. അൽപനേരം കൂടി എണ്ണ ചൂടാക്കിയതിനു ശേഷം തണുക്കാനായി വയ്ക്കാം. ഇനി ഈ എണ്ണ കുളിക്കുന്നതിന് മുമ്പ് ആവശ്യത്തിനനുസരിച്ച് തലമുടിയില്‍ പുരട്ടി മസാജ് ചെയ്യാം. താരന്‍ അകറ്റാനും തലമുടി വളരാനും ഇത് സഹായിക്കും. 

ചെമ്പരത്തി പൂവ് അരച്ചത് മൂന്ന് ടേബിൾ സ്പൂണും രണ്ട് മുട്ടയുടെ വെള്ളയും മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതം തലയില്‍ പുരട്ടി 20 മിനിറ്റിന്ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം. ആഴ്ചയിൽ ഒരു തവണ ഇതു ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ മാറാന്‍ സഹായിക്കും. രണ്ട് ചെറിയ ഉള്ളി അരിഞ്ഞ് പേസ്റ്റാക്കിയതും അല്‍പം ചെമ്പരത്തി ഇല അരച്ചതും മിക്‌സ് ചെയ്ത് തലമുടിയില്‍ പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുടികൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. 

Advertisment