Advertisment

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെക്കുറിച്ച് അറിയാം..

തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാര്യമാണ്. തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്.

New Update
errt6789oiuytre

മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവയെല്ലാം രക്തസമ്മര്‍ദ്ദം കൂട്ടുന്ന കാരണങ്ങളാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണശൈലിയിലും കൃത്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ അറിഞ്ഞിരിക്കാം.

Advertisment

തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാര്യമാണ്. തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാന്‍ സഹായിക്കും. അതിലൂടെ രക്തസമ്മര്‍ദ്ദം കുറയും. അതിനാല്‍ ബിപി കുറയ്ക്കാന്‍ തണ്ണിമത്തന്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

നമ്മള്‍ പതിവായി കഴിക്കുന്ന ചായയല്ല ചെമ്പരത്തിയിട്ട ചായ. ഇത് കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. ചെമ്പരത്തി ചായയില്‍ ആന്റി ഓക്സിഡന്റുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നൈട്രിക് ഓക്സൈഡ് ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഗുണം ചെയ്യും.

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതും ശീലമാക്കാം. ബീറ്റ്‌റൂട്ടില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ചായക്ക് പകരം ഗ്രീന്‍ ടീ കുടിക്കുന്ന ശീലമുണ്ടാക്കാം.

ഗ്രീന്‍ ടീയില്‍ കാറ്റെച്ചിനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്തും. അതിനാല്‍ പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് രക്തസമ്മര്‍ദ്ദതത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. നാരങ്ങ വെള്ളവും ധാരാളം കുടിക്കാം. ഇതില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും പോളിഫെനോളുകളും മാതളനാരങ്ങാ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

high-blood-pressure
Advertisment