പ്രോട്ടീൻ, വിറ്റാമിനുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ സാൽമണിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിന് ആഴ്ചയിൽ രണ്ട് തവണയെങ്കിലും സാൽമൺ പോലുള്ള മത്സ്യം കഴിക്കാൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. സാൽമൺ മത്സ്യം കഴിക്കുന്നത് പൂരിത കൊഴുപ്പിൻ്റെ അളവ് കുറയ്ക്കുന്നതിലൂടെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. സാൽമണിൽ പൂരിത കൊഴുപ്പ് കുറവാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ ഇതിൽ കൂടുതലാണ്.
ഹൃദയാരോഗ്യവും കൊളസ്‌ട്രോളിൻ്റെ അളവും മെച്ചപ്പെടുത്തുന്നതിൽ സാൽമൺ മികച്ചതാണ്. കൊളസ്ട്രോളിന് ഗുണം ചെയ്യുന്ന ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളുടെ നല്ല ഉറവിടമാണ് സാൽമൺ. സാൽമണും മറ്റ് കൊഴുപ്പുള്ള മത്സ്യങ്ങളും കഴിക്കുന്നത് രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ (കൊഴുപ്പ്) അളവ് കുറയ്ക്കുന്നു.
പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ് സാൽമൺ. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, ചിലതരം കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ ഡിയുടെ നല്ല ഉറവിടം കൂടിയാണ് സാൽമൺ. ആരോഗ്യകരമായ നാഡീവ്യവസ്ഥ നിലനിർത്തുന്നതിന് പ്രധാനമായ വിറ്റാമിൻ ബി 12 സാൽമൺ മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു.