വിദ്യാഭ്യാസ കലണ്ടർ റദ്ദ് ചെയ്ത ഹൈക്കോടതിവിധി സ്വാഗതാർഹം:കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട്

ഇത് കെ എസ് എസ് ടി എഫ്  നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണെന്ന് സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

New Update
678o8765678

പാലക്കാട്‌ : 220 വർക്കിംഗ് ഡേയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പിൻവലിക്കാൻ ആവശ്യപ്പെട്ട് കൊണ്ട്
കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് നൽകിയ ഹർജി WP(C)21811/2024 ഹൈക്കോടതി പരിഗണിക്കുകയും  പരിഷ്കരിച്ച വിദ്യാഭ്യാസ കലണ്ടർ റദ്ദ്  ചെയ്യുകയും ചെയ്തു.

Advertisment

അടുത്ത ശനിയാഴ്ച മുതൽ മുൻ വർഷത്തെ  വിദ്യാഭ്യാസ കലണ്ടർ പ്രാബല്യത്തിലാവും.ഇത് കെ എസ് എസ് ടി എഫ്  നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണെന്ന് സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ടോബിൻ.കെ. അലക്സ്,ജനറൽ സെക്രട്ടറി ജിമ്മി മറ്റത്തിപാറ,ട്രഷറർ പോരുവഴി ബാലചന്ദ്രൻ,റോയ് മുരിക്കോലി,മേജോ, റെനി മാസ്റ്റർ കരിമാലത്ത്, നോയൽ മാത്യു, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ തോമസ്, ജോർജുകുട്ടി ജേക്കബ്,  രാധാകൃഷ്ണക്കുറുപ്പ് എന്നിവർ സംസാരിച്ചു

Advertisment