Advertisment

തലശ്ശേരി-മാഹി ബൈപ്പാസിലെ ടോൾ ഉയർത്തി ദേശീയപാത അതോറിറ്റി

ഈ വാഹനങ്ങള്‍ക്കുള്ള പ്രതിമാസനിരക്ക് (50 യാത്രകള്‍ക്ക്) 2,195 രൂപയില്‍ നിന്ന് 2,440 രൂപയാക്കി. ഈ വാഹനങ്ങളില്‍ ജില്ലയ്ക്കകത്ത് രജിസ്റ്റര്‍ ചെയ്ത വ്യാവസായിക വാഹനങ്ങളുടെ യാത്രാനിരക്കില്‍ മാറ്റമില്ല. 35 രൂപ തന്നെയാണ് നിരക്ക്.

New Update
e678909876543456789

ലശ്ശേരി-മാഹി ബൈപ്പാസില്‍ കാര്‍, ജീപ്പ്, വാന്‍, എല്‍.എം.വി. വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്കുള്ള തുക 65-ല്‍ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100-ല്‍നിന്ന് 110 രൂപയായി. ഈ വാഹനങ്ങള്‍ക്കുള്ള പ്രതിമാസനിരക്ക് (50 യാത്രകള്‍ക്ക്) 2,195 രൂപയില്‍ നിന്ന് 2,440 രൂപയാക്കി. ഈ വാഹനങ്ങളില്‍ ജില്ലയ്ക്കകത്ത് രജിസ്റ്റര്‍ ചെയ്ത വ്യാവസായിക വാഹനങ്ങളുടെ യാത്രാനിരക്കില്‍ മാറ്റമില്ല. 35 രൂപ തന്നെയാണ് നിരക്ക്.

Advertisment

ടോള്‍ പ്ലാസയില്‍നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമസ്ഥര്‍ക്കുള്ള പ്രതിമാസ നിരക്ക് 330 രൂപയില്‍നിന്ന് 340 രൂപയാക്കി ഉയര്‍ത്തി. ലൈറ്റ് കൊമേഷ്യല്‍ വെഹിക്കിള്‍ (എല്‍.സി.വി), ലൈറ്റ് ഗുഡ്‌സ് വെഹിക്കിള്‍ (എല്‍.ജി.വി), മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 120 രൂപയാണ് പുതിയ ടോള്‍ നിരക്ക്. മുമ്പ് ഇത് 105 രൂപയായിരുന്നു. ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 160-ല്‍ നിന്ന് 175 രൂപയായും ടോള്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസ യാത്രകള്‍ക്ക് 3545 രൂപയായിരുന്നത് 3940 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

ബസ്, ട്രക്ക് എന്നീ വാഹനങ്ങളുടെ ടോള്‍ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 225 രൂപയില്‍ നിന്ന് 250 രൂപയായും രണ്ട് ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 335 രൂപയില്‍ നിന്ന് 370 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. മള്‍ട്ടി ആക്‌സില്‍ വ്യവസായിക വാഹനങ്ങളുടെ ടോള്‍ 245 രൂപയില്‍ നിന്ന് 270 രൂപയായും ഇരുഭാഗങ്ങളിലേക്കുമുള്ളതിന് 365 രൂപയില്‍ നിന്ന് 405 രൂപയുമായാണ് ഉയര്‍ത്തിയിരിക്കുന്നത്.

കണ്ണൂര്‍ മുഴുപ്പിലങ്ങാട് മുതല്‍ വടകരയ്ക്ക് സമീപം അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറ് വരിയിലാണ് ഈ ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. പരമാവധി 20 മിനിറ്റിനുള്ളില്‍ ഈ 18.6 കിലോമീറ്റര്‍ ദൂരം ഓടിയെത്താന്‍ സാധിക്കുമെന്നതാണ് പ്രധാന ഗുണം. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്.

 

hike-toll-rate-in-thalassery-mahe-bypass
Advertisment