കൊച്ചി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം ജെമിമ റോഡ്രിഗസുമായി ദീര്‍ഘകാല പങ്കാളിത്തം പ്രഖ്യാപിച്ച് എച്ച്എംഡി. സാങ്കേതികതയില്‍ തല്പരരായ ഇന്ത്യയിലെ യുവജനങ്ങളുമായി കൂടുതല്‍ അടുക്കുന്നതിന് യുവ ഓള്‍റൗണ്ടുമായുള്ള ഈ ബന്ധം സഹായകരമാവുമെന്നാണ് എച്ച്എംഡി പ്രതീക്ഷിക്കുന്നത്.
ക്രിക്കറ്റ് മൈതാനത്തും പുറത്തും ബഹുവിധ നൈപുണ്യത്തിനും ചാരുതയ്ക്കും പേരുകേട്ട ജെമിമ റോഡ്രിഗസ് എച്ച്എംഡിയുടെ നവീകരണം, സുസ്ഥിരത, ആധികാരികത എന്നിവയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
ജെമിമ റോഡ്രിഗസില്‍ കളിക്കളത്തിലും പുറത്തും സ്വയം പ്രകടിപ്പിക്കുന്ന ഒരു ഊര്‍ജസ്വലയായ ബഹുമുഖ പ്രതിഭയെ ഞങ്ങള്‍ കാണുന്നുവെന്നും, ഈ ദീര്‍ഘകാല പങ്കാളിത്തത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്നും എച്ച്എംഡിയുടെ ഡിടിസി ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡും ഓണ്ലൈന്‍ ബിസിനിസ് മേധാവിയുമായ തഥാഗത് ജെന പറഞ്ഞു. ഹ്യൂമന്‍ മൊബൈല്‍ ഡിവൈസ് (എച്ച്എംഡി) യുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പങ്കാളിത്തത്തെ കുറിച്ച് സംസാരിക്കവേ ജെമിമ റോഡ്രിഗസ് പറഞ്ഞു.