ശമ്പളക്കാര്‍ക്കു വീടു സ്വന്തമാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗം ഭവന വായ്പകള്‍

ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും നല്‍കുന്ന വായ്പയ്ക്ക് സാധാരണയായി ആ വസ്തു തന്നെയാവും ഈട്. ക്രെഡിറ്റ് സ്കോര്‍, വരുമാനം, വസ്തുവിന്‍റെ മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാകും ലഭിക്കുന്ന വായ്പ നിര്‍ണയിക്കുക.

author-image
ആനി എസ് ആർ
New Update
dtyydsdfghjhfdfgh

കൊച്ചി: ഭവന വായ്പകള്‍ സംബന്ധിച്ച അടിസ്ഥാന വസ്തുതകള്‍ മനസിലാക്കുന്നത് ഇതിന്‍റെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ശമ്പളക്കാരെ സഹായിക്കും.  ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും നല്‍കുന്ന വായ്പയ്ക്ക് സാധാരണയായി ആ വസ്തു തന്നെയാവും ഈട്. ക്രെഡിറ്റ് സ്കോര്‍, വരുമാനം, വസ്തുവിന്‍റെ മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാകും ലഭിക്കുന്ന വായ്പ നിര്‍ണയിക്കുക. 15, 20, 30 വര്‍ഷങ്ങളിലായി മുതലും പലിശയും ചേര്‍ത്തു തിരിച്ചടക്കുകയും വേണം. 

Advertisment

ശമ്പളക്കാരായ വ്യക്തികള്‍ക്കു തങ്ങളുടെ സ്വപ്ന ഭവനങ്ങള്‍ സ്വന്തമാക്കാന്‍ ഏറ്റവും പ്രായോഗിക മാര്‍ഗം ഭവന വായ്പകളാണെന്ന് പിരമല്‍ ഫിനാന്‍സ് ചീഫ് ബിസിനസ് ഓഫിസര്‍ ജഗ്ദീപ് മല്ലറെഡ്ഡി പറഞ്ഞു.ഭവന വായ്പയ്ക്കുള്ള അര്‍ഹതയാണ് ഇവിടെ സുപ്രധാന പങ്കു വഹിക്കുന്നത്. 23 മുതല്‍ 60 വയസു വരെയുള്ളവരായിരിക്കണം പൊതുവെ അപേക്ഷകര്‍.  ഇതോടൊപ്പം സ്ഥിരതയുള്ള വരുമാനവും ഉണ്ടാകണം. 750 പോയിന്‍റിനു മുകളിലുള്ള ക്രെഡിറ്റ് സ്കോറും പലപ്പോഴും ഭവന വായ്പ ലഭിക്കാന്‍ നിര്‍ബന്ധമാകും. 

വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ സാമ്പത്തിക സ്ഥിരത തെളിയിക്കാന്‍ വിവിധ രേഖകളും സമര്‍പ്പിക്കണം. ശമ്പളക്കാരുടെ കാര്യത്തില്‍ ആവശ്യമായ രേഖകള്‍ ലഭിച്ചു കഴിഞ്ഞാല്‍ വളരെ നേരിട്ടുള്ള പ്രക്രിയയാവും ഉണ്ടാകുക. ഇതിനു ശേഷം അനുമതിക്കത്തും നല്‍കും. ഭവന വായ്പകള്‍ തെരഞ്ഞെടുക്കുന്നത് ശമ്പളക്കാരെ സംബന്ധിച്ചു നിരവധി നേട്ടങ്ങളാണു നല്‍കുന്നത്. കുറഞ്ഞ പലിശ നിരക്കുകള്‍ എന്നതു തന്നെ ഏറ്റവും പ്രധാന ഘടകം.  മറ്റു വായ്പകളേക്കാള്‍ വേഗത്തില്‍ ഇത് അനുവദിക്കപ്പെടുകയും ചെയ്യും. അപ്രതീക്ഷിത ഘട്ടങ്ങള്‍ നേരിടാന്‍ ഉതകുന്ന വിധത്തിലെ ഇന്‍ഷുറന്‍സും സാമ്പത്തിക സ്ഥാപനങ്ങള്‍ ലഭ്യമാക്കും. ആദായ നികുതി ആനുകൂല്യങ്ങളാണ് മറ്റൊരു നേട്ടം.

Home loans are the best way for salaried people to own a home
Advertisment