കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, നിർജലീകരണം, അമിതമായ സ്‌ക്രീൻ ഉപയോഗം എന്നിവ കണ്ണിന്ചുറ്റുമുള്ള കറുപ്പിന് കാരണമാകുന്നു. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതും കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത നിറത്തിന് കാരണമാകുന്നു.കണ്ണുകളുടെ പുറംഭാഗത്ത് ടീ ബാഗുകൾ വയ്ക്കുന്നത് കറുപ്പകറ്റാൻ സഹായിക്കുന്നു. ടീ ബാഗ് കണ്ണിന് മുകളിൽ 15 മിനുട്ട് നേരം വച്ച ശേഷം കഴുകി കളയുക. ബ്ലാക്ക് ടീയിൽ കഫീൻ കൂടാതെ പോളിഫെനോൾ, ടാനിൻ ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കറുപ്പകറ്റുന്നതിന് സഹായിക്കുന്നു.
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ കറ്റാർവാഴ കറുപ്പകറ്റുന്നതിന് സഹായിക്കുന്നു. മുഖക്കുരു കുറയ്ക്കാൻ കറ്റാർവാഴ സഹായകമാകും. രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ അര കപ്പ് വെള്ളത്തിൽ കലർത്തി ഒരു സ്പ്രേ കുപ്പിയിൽ എടുക്കുക. മുഖത്ത് തണുപ്പ് പകരുവാനും മുഖക്കുരു ഉണ്ടാവുന്നത് തടയുവാനും സഹായിക്കും.
വെള്ളരിക്ക പ്രകൃതിദത്തമായ ചർമ്മ ടോണറാണ്. ദിവസവും ഒരു കഷ്ണം വെള്ളരിക്ക കണ്ണിന് മുകളിൽ വയ്ക്കുന്നത് കറുപ്പകറ്റാൻ സഹായിക്കും. മുഖത്തെ ഹൈപ്പർപിഗ്മെൻ്റഡ് പാടുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, സിലിക്ക അടങ്ങിയ സംയുക്തങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു.ബദാം ഓയിൽകണ്ണുകൾക്ക് താഴെയുള്ള നീർവീക്കം കുറയ്ക്കാനും കറുപ്പകറ്റാനും സഹായിക്കും. ഇത് ചർമ്മത്തിനും മുടിക്കും ഒരു മികച്ച മോയ്സ്ചറൈസറാണ്. സ്ട്രെച്ച് മാർക്കുകൾ തടയാനും സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇത് സഹായിച്ചേക്കാം. ബദാം ഓയിലിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യകരമാക്കുന്നു.