സ്‍കൂട്ടർ വിൽപ്പനയിൽ ഹോണ്ട ആക്ടിവ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി

കഴിഞ്ഞ മാസം മൊത്തം 1,95,604 യൂണിറ്റ് ഹോണ്ട ആക്ടിവകൾ രമ്പനി വിറ്റഴിച്ചു. ഇക്കാലയളവിൽ ഹോണ്ട ആക്ടിവ വിൽപ്പനയിൽ 44.54 ശതമാനം വാർഷിക വർധന രേഖപ്പെടുത്തി.

author-image
ടെക് ഡസ്ക്
New Update
rt

ജൂലൈയിലെ സ്‍കൂട്ടർ വിൽപ്പനയിൽ, ഹോണ്ട ആക്ടിവ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മാസം മൊത്തം 1,95,604 യൂണിറ്റ് ഹോണ്ട ആക്ടിവകൾ രമ്പനി വിറ്റഴിച്ചു. ഇക്കാലയളവിൽ ഹോണ്ട ആക്ടിവ വിൽപ്പനയിൽ 44.54 ശതമാനം വാർഷിക വർധന രേഖപ്പെടുത്തി. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2023 ജൂലൈയിൽ, മൊത്തം 1,35,327 യൂണിറ്റ് ഹോണ്ട ആക്ടിവ വിറ്റു.

Advertisment

സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്ടിവയുടെ വിപണി വിഹിതം 37.68 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം അതായത് 2024 ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 സ്‍കൂട്ടറുകളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം. ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് ജൂപിറ്ററാണ് രണ്ടാം സ്ഥാനത്ത്. ഈ കാലയളവിൽ 12.38 ശതമാനം വാർഷിക വർധനയോടെ 74,663 യൂണിറ്റ് ടിവിഎസ് ജൂപിറ്റർ വിറ്റു.

ഈ കാലയളവിൽ 37.87 ശതമാനം വാർഷിക വർധനയോടെ 71,247 യൂണിറ്റ് സുസുക്കി ആക്‌സസ് വിറ്റു. ഇതിനുപുറമെ, ഈ വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്താണ് ഒല എസ്1. ഈ കാലയളവിൽ 114.49 ശതമാനം വാർഷിക വർദ്ധനയോടെ 41,624 യൂണിറ്റ് ഒല S1 വിറ്റു. അതേസമയം ഹോണ്ട ഡിയോ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഈ കാലയളവിൽ 16.04 ശതമാനം വാർഷിക വർധനയോടെ ഹോണ്ട ഡിയോ മൊത്തം 33,472 യൂണിറ്റുകൾ വിറ്റു.

3.83 ശതമാനം വാർഷിക വർധനയോടെ 26,829 യൂണിറ്റുകളാണ് ടിവിഎസ് എൻടോർക്ക് വിറ്റത്. അതേസമയം, ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് ഐക്യൂബ് ഏഴാം സ്ഥാനത്താണ്. 58.30 ശതമാനം വാർഷിക വർദ്ധനയോടെ ഈ കാലയളവിൽ ടിവിഎസ് ഐക്യൂബ് 21,064 യൂണിറ്റുകൾ വിറ്റു. ബജാജ് ചേതക് 344.21 ശതമാനം വാർഷിക വർദ്ധനയോടെ 20,114 യൂണിറ്റുകൾ വിറ്റ് എട്ടാം സ്ഥാനത്ത് തുടരുന്നു.

Advertisment