Advertisment

ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ മാരിയറ്റ് ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു

1000 യുവാക്കള്‍ക്ക് ഹോസ്പിറ്റാലിറ്റി മേഖലയില്‍ 100 ശതമാനം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് മാരിയറ്റ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സുമായുള്ള സഹകരണത്തിലൂടെ ഹോണ്ട ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.

New Update
ertyuiuytr

കൊച്ചി: പ്രോജക്ട് ബുനിയാദിന്‍റെ ഭാഗമായി, ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ (എച്ച്ഐഎഫ്) മാരിയറ്റ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. യുവാക്കളെ ശാക്തീകരിച്ച് കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കാനുള്ള ഹോണ്ട ഫൗണ്ടേഷന്‍റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് ഈ നീക്കം. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ നിന്നുമുള്ള 1000 യുവാക്കള്‍ക്ക് ഹോസ്പിറ്റാലിറ്റി മേഖലയില്‍ 100 ശതമാനം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് മാരിയറ്റ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സുമായുള്ള സഹകരണത്തിലൂടെ ഹോണ്ട ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.

Advertisment

മാരിയറ്റ് ഇന്ത്യ ബിസിനസ് കൗണ്സില്‍ ചെയര്‍മാന്‍ സഞ്ജയ് ഗുപ്ത, മാരിയറ്റ് നോര്‍ത്ത്, നേപ്പാള്‍ ആന്‍ഡ് ഭൂട്ടാന്‍ എന്നിവയുടെ മാര്‍ക്കറ്റ് വൈസ് പ്രസിഡന്‍റ് അരുണ് കുമാര്‍ , മാരിയറ്റ് ഗവ.അഫയേഴ്സ് ആന്‍ഡ് സിഎസ്ആര്‍ ഡയറക്ടര്‍ ശ്വേത സഹല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മാരിയറ്റ് നോര്‍ത്ത് എച്ച്ആര്‍ ഏരിയ ഡയറക്ടര്‍ ഗുര്‍ലീന്‍ ഭല്ല, ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ഇന്ത്യ ട്രസ്റ്റി വിനയ് ധിംഗ്ര, ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ സത്യപ്രകാശ് പാട്ടീല്‍ തുടങ്ങിയവര്‍ ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.

മാരിയറ്റ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സുമായി സഹകരിക്കുന്നതിലൂടെ, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളുടെ ജീവിതത്തില്‍ യഥാര്‍ഥ മാറ്റമുണ്ടാക്കാന്‍ തങ്ങളുടെ കൂട്ടായ ശക്തിയെ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നതായി ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റി വിനയ് ധിംഗ്ര പറഞ്ഞു. ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ സമൂഹത്തില്‍ നല്ല സ്വാധീനം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment