വാവെയ്‌ ടെക്നോളജീസ് ഹോണര്‍ 200 ലൈറ്റ് 5ജിയുടെ സവിശേഷതകള്‍ നോക്കാം

ഹോണര്‍ 200 5ജി, ഹോണര്‍ 200 പ്രോ 5ജി എന്നിവയുടെ ചുവടുപിടിച്ചാണ് ഹോണര്‍ 200 ലൈറ്റ് 5ജി വരുന്നത്. സ്ലീക്ക് ഡിസൈനാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ട്രിപ്പിള്‍ ലെന്‍സ് റീയര്‍ ക്യാമറയാണ് ഹോണര്‍ 200 ലൈറ്റ് 5ജിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

author-image
ടെക് ഡസ്ക്
New Update
rtt

വാവെയ്‌ ടെക്നോളജീസിന്‍റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ ഹോണര്‍ പുതിയ ഫോണ്‍ സെപ്റ്റംബര്‍ 19ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഹോണര്‍ 200 ലൈറ്റ് 5ജി എന്നാണ് പേര്. 108 എംപി പ്രധാന ക്യാമറ, അമോല്‍ഡ് ഡിസ്‌പ്ലെ തുടങ്ങി നിരവധി സവിശേഷതകള്‍ ഹോണര്‍ 200 ലൈറ്റ് 5ജിക്കുണ്ട്. ഹോണറിന്‍റെ വെബ്‌സൈറ്റും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണും വഴിയാണ് പ്രധാന വില്‍പന. റീടെയ്‌ല്‍ ഔട്ട്‌ലറ്റുകളിലും ഫോണ്‍ ലഭ്യമായിരിക്കും.

Advertisment

ഹോണര്‍ 200 5ജി, ഹോണര്‍ 200 പ്രോ 5ജി എന്നിവയുടെ ചുവടുപിടിച്ചാണ് ഹോണര്‍ 200 ലൈറ്റ് 5ജി ഇന്ത്യയിലേക്ക് വരുന്നത്. മൂന്ന് കളര്‍ വേരിയന്‍റുകളില്‍ സ്ലീക്ക് ഡിസൈനാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ട്രിപ്പിള്‍ ലെന്‍സ് റീയര്‍ ക്യാമറയാണ് ഹോണര്‍ 200 ലൈറ്റ് 5ജിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. എഫ്/1.75 അപേര്‍ച്വറില്‍ വരുന്ന 108 മെഗാപിക്‌സല്‍ ക്യാമറ മികച്ച ചിത്രങ്ങള്‍ ഉറപ്പുനല്‍കേണ്ടതാണ്.

സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 50 എംപി വൈഡ്-ആംഗിള്‍ ക്യാമറ ഉറപ്പാക്കിയിരിക്കുന്നു. വിവിധ ലൈറ്റ് സാഹചര്യങ്ങളില്‍ പ്രയോജനകരമാകുന്ന സെല്‍ഫീ ലൈറ്റ് എന്ന ഫീച്ചറും ഹോണര്‍ 200 ലൈറ്റ് 5ജിയിലുണ്ട്. 3240Hz PWM ഡിമ്മിംഗ് റേറ്റില്‍ വരുന്ന അമോല്‍ഡ് ഡിസ്‌പ്ലെ മികച്ച ദൃശ്യാനുഭവം നല്‍കും. 6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ ഡിസ്പെയാണിത്. ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനത്തില്‍ മാജിക് ഒഎസ് 8ആണ് ഹോണര്‍ 200 ലൈറ്റ് 5ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment