/sathyam/media/media_files/8hPGCbt29RHUuQrqmqWH.jpeg)
കൗമാരകാലത്ത് നഷ്ടമായ പ്രണയത്തെ വാര്‍ധക്യത്തില്‍ വീണ്ടെടുക്കുന്ന ശോഭന, ഗോപാലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കോളേജ് കാലത്തിനിടെ പ്രണയത്തിലാകുന്ന ഗോപാലനും ശോഭനയും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ രണ്ടു വഴിക്ക് പിരിയുന്നു.
എന്നാല്‍ അനേകം വര്‍ഷങ്ങള്‍ക്കഴിഞ്ഞ് അവര്‍ വീണ്ടും കണ്ടുമുട്ടുന്നതും ഒന്നിക്കാന്‍ തീരുമാനിക്കുന്നതുമാണ് ഇതിവൃത്തം. ശോഭനയുടെ മകന്‍ സുരേഷ് അമ്മയുടെ ഈ ബന്ധത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. സത്യമുള്ള സ്‌നേഹമാണെങ്കില്‍ കാലമെത്ര കഴിഞ്ഞാലും അതിനൊരു കോട്ടവും തട്ടാതെ മടങ്ങി വരും, സ്‌നേഹം എന്ന നിശബ്ദവിപ്ലവത്തിന്റെ ഏറ്റവും പുതിയ നേര്‍ക്കാഴ്ചയാണ് ഈ ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ശോഭന കോടീരി (ശോഭന ), ബാലചന്ദ്രന്‍ പറങ്ങോടത്ത് (ഗോപാലന്‍ ), ബാലന്‍ സി. നായര്‍, (സുഹൃത്ത്), സ്തുതി കൈവേലി (മകന്‍ ), നിര്‍മ്മല നീമ, (മരുമകള്‍ ), ശബരിപ്രിയ (പേരക്കുട്ടി ), സൂരജ് (ബിബിഷ്) എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്ത 'ഒറ്റ'യടക്കം നിരവധി മലയാള സിനിമകളുടെ എഡിറ്റര്‍ ആയ സിയാന്‍ ശ്രീകാന്ത് ആണ് 'ഹൃദയപൂര്‍വ്വം ശോഭന' സന്നിവേശിപ്പിച്ചിരിക്കുന്നത്.
നിര്‍മാണം: എന്റവര്‍ പ്രൊഡക്ഷന്‍സ്, രചന: പ്രജിത്ത് പനയൂര്‍, ക്യാമറ: അര്‍ജുന്‍. എം.വി, സംഗീതം: ഗോപു സദാനന്ദന്‍, സഹ നിര്‍മാണം: അമല്‍ ജോസ് പാലക്കന്‍, കലാ സംവിധാനം: രഞ്ജിത് രാജന്‍, ശബ്ദ രൂപകല്‍പ്പന: റോംലിന്‍ മലിച്ചേരി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us