ആന്‍ഡ്രോയ്‌ഡ് ഫോണ്‍ നിര്‍മാണ രംഗത്തേക്ക് എച്ച്‌ടിസി തിരിച്ചുവരവിനൊരുങ്ങുന്നു

സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ മോഡല്‍ അവതരിപ്പിക്കുന്ന വിവരം  എച്ച്‌ടിസി സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ എച്ച്‌ടിസി യു23 പ്രോ മോഡല്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

author-image
ടെക് ഡസ്ക്
New Update
j7t7y8io

പുതിയ ഫോണ്‍ വിശാലമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് എച്ച്‌ടിസി. ജൂണ്‍ 12ന് എച്ച്‌ടിസിയുടെ പുതിയ ഫോണ്‍ തായ്‌വാനില്‍ ലോഞ്ച് ചെയ്യുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ മോഡല്‍ അവതരിപ്പിക്കുന്ന വിവരം എച്ച്‌ടിസി സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് അറിയിച്ചത്.

Advertisment

കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ എച്ച്‌ടിസി യു23 പ്രോ മോഡല്‍ കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍ ചില യൂറോപ്യന്‍ രാജ്യങ്ങളിലും തായ്‌വാനിലും മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ വരാനിരിക്കുന്ന പുതിയ ഫോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ ലഭ്യമായേക്കും. ഇന്ത്യയിലേക്ക് ഫോണ്‍ വരുമോ എന്നത് വ്യക്തമല്ല.

എച്ച്‌ടിസി യു24 പ്രോ എന്നാണ് മോഡലിന്‍റെ പേര് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്‌നാപ്‌ഡ്രാഗണ്‍ 7 ജനറേഷന്‍ 3 ചിപ്‌സെറ്റില്‍ ആന്‍ഡ്രോയ്‌ഡ് 14, 12 ജിബി റാം എന്നിവയായിരിക്കും എച്ച്‌ടിസി യു24വിന്‍റെ പ്രധാന ഫീച്ചറുകള്‍. അതേസമയം ഫോണിന്‍റെ ഡ‍ിസൈനും സവിശേഷതകളും വേരിയന്‍റുകളും വിലയും അടക്കം യാതൊരു വിവരവും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

മുമ്പ് ആന്‍ഡ്രോയ്‌ഡ് ഫോണ്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമായിരുന്നു എച്ച്ടി‌സി. എന്നാല്‍ പിന്നീട് സാംസങ് അടക്കമുള്ള കമ്പനികളുടെ മത്സരത്തോടെ വിപണിയിലെ സാന്നിധ്യം കുറയുകയായിരുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

htc-is-now-making-a-comeback
Advertisment