ഐഫോണ്‍ 15 ന് വൻ ഡിസ്‌കൗണ്ട് ഓഫറുമായി ആപ്പിള്‍

ഫ്ലിപ്‌കാര്‍ട്ട് ഐഫോണ്‍ 15ന്‍റെ വില 57,999 രൂപയായും കുറച്ചു. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് 3,000 രൂപയാണ് ഡിസ്കൗണ്ട്. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 2,000 രൂപ ലാഭിക്കാം.

author-image
ടെക് ഡസ്ക്
New Update
tr65r7tyu

സുവര്‍ണാവസരം ഐഫോണ്‍ പ്രേമികളെ തേടിയെത്തിയിരിക്കുകയാണ്. 2023ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 15 ഇപ്പോള്‍ 27,000 രൂപയോളം ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. വളരെ പതിമിതകാലത്തേക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. ഐഫോണ്‍ 15 128 ജിബി വേരിയന്‍റ് 79,990 രൂപയ്ക്കായിരുന്നു ഇന്ത്യയില്‍ പുറത്തിറങ്ങിയിരുന്നത്. ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയതോടെ ഇതിന്‍റെ വില 69,900 രൂപയായി താണു.

Advertisment

നിലവിലെ സെയിലിന്‍റെ ഭാഗമായി ഫ്ലിപ്‌കാര്‍ട്ട് ഐഫോണ്‍ 15ന്‍റെ വില 57,999 രൂപയായും കുറച്ചു. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് 3,000 രൂപയാണ് ഡിസ്കൗണ്ട്. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 2,000 രൂപ ലാഭിക്കാം. ഇതോടെ ഫോണിന്‍റെ വില 52,499 രൂപയായി വരെ കുറയും. ഐഫോണ്‍ 15ന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലകളിലൊന്നാണിത്.

79,900 രൂപ വിലയായിരുന്ന ഐഫോണ്‍ 16 പ്ലസ് 128 ജിബി വേരിയന്‍റ് 65,999 രൂപയ്ക്കാണ് ഫ്ലിപ്‌കാര്‍ട്ട് വില്‍ക്കുന്നത്. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് 4,750 രൂപ ഡിസ്‌കൗണ്ട് നേടുന്നതിനൊപ്പം പഴയ ഫോണ്‍ എക്‌സ്‍ചേഞ്ചിലൂടെ 1,000 രൂപ കുറയ്ക്കുകയും ചെയ്യാം. ഇതോടെ ഐഫോണ്‍ 15 പ്ലസ് 60,249 രൂപയ്ക്ക് ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ കഴിയും.

Advertisment