ഓർമകൾ മരിക്കുന്നില്ല: ഹൈമ പാറ്റാനി സ്കോളർഷിപ്പ്– പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം

∙ 30 വർഷം മുമ്പ് (1993-1995 ബാച്ച്) ഒരു കോളജിൽ ഒരു ക്ലാസിൽ ചങ്ങാതി കൂട്ടമായി പാറി നടന്ന സഹപാഠികൾ മറക്കാത്ത സ്നേഹത്തിന്റെ സ്മരണകൾ മാറോട് ചേർത്തു ഒന്നിച്ചുകൂടി.

New Update
7ec77645-1a3f-49d6-8e79-a4518459a9d6

കോട്ടയം∙ 30 വർഷം മുമ്പ് (1993-1995 ബാച്ച്) ഒരു കോളജിൽ ഒരു ക്ലാസിൽ ചങ്ങാതി കൂട്ടമായി പാറി നടന്ന സഹപാഠികൾ മറക്കാത്ത സ്നേഹത്തിന്റെ സ്മരണകൾ മാറോട് ചേർത്തു ഒന്നിച്ചുകൂടി. ആഘോഷിക്കാനല്ല, എന്നാൽ കൂടെ പിറക്കാതെ പോയ സഹോദരിക്കു/സഹപാഠിക്ക് ആദരവ് നൽകാനും ഓർമച്ചെപ്പു തുറക്കാനും ആയിരുന്നു ആ കൂടിച്ചേരൽ.

Advertisment


അകാലത്തിൽ നിത്യതയിലേക്കു യാത്രയായ കൂടെ പഠിച്ച സഹപാഠിക്കുവേണ്ടി സ്വന്തം കോളജിൽ ഇവർ തുടങ്ങിവെക്കുന്ന ഹൈമ പാറ്റാനി (വഴിത്തല ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക) സ്കോളർഷിപ്പ്/ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിക്കാനായിരുന്നു ഈ കൂടിച്ചേരൽ.

അഡീഷണൽ സെക്രട്ടറി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസർ, വിവിധ കോളജുകളിൽ രസതന്ത്ര വിഭാഗം വകുപ്പുമേധാവികൾ, പ്രിൻസിപ്പിൽമാർ തുടങ്ങി 19 സഹപാഠികൾ അവരുടെ ഗൃഹാതുരത്വം പേറുന്ന പാലാ സെന്റ് തോമസ് കോളജിലായിരുന്നു ഈ അപൂർവ സംഗമം.

കോളജ് പ്രിൻസിപ്പൽ ഡോ.സിബി ജയിംസ് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. ട്രാവൻകോർ സിമന്റ് മാനേജിങ് ഡയറക്ടർ ഡോ. രാജശേഖരൻ പിള്ള മുഖ്യ പ്രഭാഷണവും വൈസ് പ്രിൻസിപ്പൽ റെവ ഡോ. സൽവിന് കാപ്പിലുപറമ്പിൽ, ഡോ. തോമസ് കപ്പ്യാർമല (ഡയറക്ടർ ആൻഡ് ഫോർമർ പ്രിൻസിപ്പിൽ നിർമല കോളജ് മൂവാറ്റുപുഴ), സെന്റ് തോമസ് കോളജ് രസതന്ത്ര വിഭാഗം മേധാവി ഡോ.. ജോസ് തോമസ്, ഗവ. അഡീഷണൽ സെക്രട്ടറി വിനോദ്, എംപ്ലോയ്മെന്റ് ഡിവിഷണൽ ഓഫീസർ (കോട്ടയം ) രവികുമാർ, എടത്വ സെന്റ് അലോഷ്യസ് കോളജ് രസതന്ത്ര വിഭാഗം മേധാവി അനു, കുറുവിലങ്ങാട് ദേവ മാതാ കോളജ് രസതന്ത്ര വിഭാഗം വകുപ്പ് മേധാവി ദീപ്തി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment