തിരഞ്ഞെടുത്ത വാഹനങ്ങൾക്ക് കിഴിവ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യൂണ്ടായ്

ഹ്യൂണ്ടായ് വെന്യു, ഗ്രാൻഡ് ഐ10, ഐ 20, ഹ്യുണ്ടായ് എക്സ്റ്റീർ എന്നിവയിൽ ക്യാഷ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഹ്യൂണ്ടായിയുടെ വെന്യു ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണ്. ഇത് ഒരു സബ് കോംപാക്റ്റ് എസ്‌യുവിയാണ്.

author-image
ടെക് ഡസ്ക്
New Update
kjhguyguh

ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ഓട്ടോ കമ്പനികൾ ഉത്സവ സീസണിൽ ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിക്കുന്നു. ഹ്യൂണ്ടായ് തിരഞ്ഞെടുത്ത വാഹനങ്ങൾക്ക് കിഴിവ് ഓഫറുകൾ പ്രഖ്യാപിച്ചു. അതിൽ ഹ്യൂണ്ടായ് വെന്യു, ഗ്രാൻഡ് ഐ10, ഐ 20, ഹ്യുണ്ടായ് എക്സ്റ്റീർ എന്നിവയിൽ ക്യാഷ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഹ്യൂണ്ടായിയുടെ വെന്യു ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണ്. ഇത് ഒരു സബ് കോംപാക്റ്റ് എസ്‌യുവിയാണ്.

Advertisment

ഹ്യുണ്ടായിയുടെ രണ്ടാമത്തെ എസ്‌യുവി എക്‌സ്‌റ്ററിന് കമ്പനി മികച്ച വിലക്കിഴിവും നൽകുന്നുണ്ട്. എക്‌സ്‌റ്റർ എസ്‌യുവിക്ക് 42,972 രൂപ കിഴിവ് ഹ്യൂണ്ടായ് നൽകുന്നു. കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയാണ് എക്‌സ്‌റ്റർ. ഈ എസ്‌യുവി ടാറ്റ പഞ്ചിന് കടുത്ത മത്സരമാണ് നൽകുന്നത്. അതേസമയം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഐക്കണിക് ഹാച്ച്ബാക്കായ ഐ10ന് ഹ്യുണ്ടായ് മികച്ച കിഴിവുകളും വാഗ്ദാനം ചെയ്യുന്നു.

എക്‌സെറ്റർ എസ്‌യുവിയുടെ എക്‌സ് ഷോറൂം വില 6 ലക്ഷം മുതൽ 10.43 ലക്ഷം രൂപ വരെയാണ്. 7.04 ലക്ഷം മുതൽ 11.21 ലക്ഷം രൂപ വരെയാണ് കമ്പനിയുടെ പ്രീമിയം ഹാച്ച്ബാക്ക് ഹ്യുണ്ടായ് i20 യുടെ എക്‌സ് ഷോറൂം വില. അതേസമയം, എൻട്രി ലെവൽ ഹാച്ച്ബാക്കായ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസിൻ്റെ എക്‌സ് ഷോറൂം വില 5.92 ലക്ഷം മുതൽ 8.56 ലക്ഷം രൂപ വരെയാണ്. ഈ ഓഫർ ഒക്ടോബർ 31 വരെയാണ്.

Advertisment