പുതിയ ഗ്രാൻഡ് ഐ10 നിയോസ് ഹാച്ച്ബാക്ക് അവതരിപ്പിച്ച് ഹ്യൂണ്ടായി മോട്ടോർ

പുതിയ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് സിഎൻജി ഡ്യുവൽ സിലിണ്ടർ മോഡലിൻ്റെ പവർട്രെയിൻ സജ്ജീകരണത്തിൽ 1.2 എൽ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും രണ്ട് സിഎൻജി ഇന്ധന ടാങ്കുകളും ബൂട്ട് ഫ്ലോറിനു താഴെ സ്ഥാപിച്ചിരിക്കുന്നു.

author-image
ടെക് ഡസ്ക്
New Update
oiuytrewsa

ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ സിഎൻജി ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ ഉൾപ്പെടുത്തി പുതിയ ഗ്രാൻഡ് ഐ10 നിയോസ് ഹാച്ച്ബാക്ക് അവതരിപ്പിച്ചു. ഇത് മാഗ്ന, സ്‌പോർട്‌സ് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. പുതിയ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് സിഎൻജി ഡ്യുവൽ സിലിണ്ടറിന് യഥാക്രമം 7.75 ലക്ഷം രൂപയും സ്‌പോർട്‌സ് 8.30 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. 

Advertisment

ഹാച്ച്ബാക്കിൻ്റെ ഇരട്ട സിലിണ്ടർ സിഎൻജി വേരിയൻ്റുകൾക്ക് യഥാക്രമം 7,000 രൂപയും 97,000 രൂപയും വില കൂടുതലാണ്. പുതിയ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് സിഎൻജി ഡ്യുവൽ സിലിണ്ടർ മോഡലിൻ്റെ പവർട്രെയിൻ സജ്ജീകരണത്തിൽ 1.2 എൽ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും രണ്ട് സിഎൻജി ഇന്ധന ടാങ്കുകളും ബൂട്ട് ഫ്ലോറിനു താഴെ സ്ഥാപിച്ചിരിക്കുന്നു.

ഗ്രാൻഡ് ഐ10 നിയോസ് സിഎൻജി ഡ്യുവൽ സിലിണ്ടർ കിലോഗ്രാമിന് 27.1 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. ഈ ട്രിമ്മുകൾ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയ്‌ക്കൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വോയ്‌സ് റെക്കഗ്നിഷൻ, 3.5 ഇഞ്ച് MID ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പിൻ എസി വെൻ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. 

ഒപ്പം ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ, ഫാസ്റ്റ് യുഎസ്ബി ചാർജർ, പിൻ പവർ വിൻഡോകൾ, ഓട്ടോമാറ്റിക് എസി, റിയർ പാർക്കിംഗ് ക്യാമറ, റിയർ ഡിഫോഗർ, ഇലക്ട്രിക് ഫോൾഡിംഗ് വിംഗ് മിററുകൾ, ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കൽ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു. പുതുക്കിയ അൽകാസർ മൂന്നുവരി എസ്‌യുവി വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി.

Advertisment