നികുതി ഇളവിനുവേണ്ടി ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നവർ കുറവെന്ന് പഠനങ്ങൾ

കാഷ്‌ലെസ് ക്ലെയിം സംവിധാനം വ്യാപകമായതാണ് ആരോഗ്യ ഇന്‍ഷുറന്‍സിനെ ആശ്രിക്കാന്‍ പലരെയും പ്രേരിപ്പിച്ചത്. ചികിത്സാ ചെലവിലെ വര്‍ധനയും പ്രധാന കാരണമായി സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങള്‍ക്കപ്പുറം ചെറു പട്ടണങ്ങളിലും ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി ഇളവിനുള്ള മാര്‍ഗമായി കണ്ട് മുന്‍ഗണന നല്‍കുന്നുണ്ട്.

New Update
wet5yuiouytretyui

മുംബൈ: ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ നികുതി ഇളവിനേക്കാള്‍ പ്രധാന്യം നല്‍കുന്നത് പരിരക്ഷയെക്കെന്ന് സര്‍വെ. ഐസിഐസിഐ ലൊംബാര്‍ഡ് നടത്തിയ സര്‍വെയിലാണ് ഈ നിരീക്ഷണം. 30 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിലെ പ്രധാനകാരണമായി നികുതി ഇളവ് പരിഗണിച്ചത്. കാഷ്‌ലെസ് ക്ലെയിം സംവിധാനം വ്യാപകമായതാണ് ആരോഗ്യ ഇന്‍ഷുറന്‍സിനെ ആശ്രിക്കാന്‍ പലരെയും പ്രേരിപ്പിച്ചത്. ചികിത്സാ ചെലവിലെ വര്‍ധനയും പ്രധാന കാരണമായി സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങള്‍ക്കപ്പുറം ചെറു പട്ടണങ്ങളിലും ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി ഇളവിനുള്ള മാര്‍ഗമായി കണ്ട് മുന്‍ഗണന നല്‍കുന്നുണ്ട്.

Advertisment

സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, ബാങ്കുകളിലെ റിലേഷന്‍ഷിപ്പ് മാനേജര്‍മര്‍ എന്നിവര്‍ വഴിയാണ് ആരോഗ്യ ഇന്‍ഷുറന്‍സിന് നികുതിയിളവ് ലഭിക്കുമെന്നകാര്യം അറിഞ്ഞതെന്ന് പ്രതികരിച്ച 10 ല്‍ ആറിലധികം പേര്‍(61%) വ്യക്തമാക്കി. ചെറുപ്രായക്കാരില്‍ (21-35 വയസ്സുകാര്‍)പൊതു ഉറവിടങ്ങളില്‍നിന്ന് ലഭിച്ച അവബോധമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചത്.

ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തവരില്‍ 98 ശതമാനംപേരും അടുത്തവര്‍ഷം പുതുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 72 ശതമാനംപേര്‍ അടുത്തവര്‍ഷം കൂടുതല്‍ ആരോഗ്യ പരിരക്ഷ നേടുന്നതിന് താല്‍പര്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

26നും 35നും ഇടയിലുള്ളവര്‍ അടുത്തവര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, ഫിക്‌സ്ഡ് ഡെപ്പോസിറ്റ്, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കാനുള്ള താത്പര്യം പ്രകടിപ്പിക്കുന്നു. സാമ്പത്തിക ആസൂത്രണത്തോടുള്ള അനുകൂലയ സമീപനത്തെ ഇത് സൂചിപ്പിക്കുന്നതായി സര്‍വെ വിലയിരുത്തുന്നു.

icici-lombard-study-shows-70-choose-health-insurance-for-reasons-beyond-tax-benefits
Advertisment