വയനാട്ടിലെ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഐസിഐസിഐ ലൊംബാര്‍ഡിന്റെ പിന്തുണ

പ്രയാസകരമായ ഈ സമയത്ത്, പ്രകൃതി ദുരന്തം ബാധിച്ച ഞങ്ങളുടെ പോളിസി ഉടമകള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും പിന്തുണ നല്‍കാന്‍ ഐസിഐസിഐ ലൊംബാര്‍ഡ് പ്രതിജ്ഞാബദ്ധമാണ്.

New Update
ഐസിഐസിഐ ലൊംബാർഡും സ്കിറ്റ്.എഐയും ചേർന്ന് അവതരിപ്പിക്കുന്നു ; കസ്റ്റമേഴ്സിന് ക്ലെയിം സ്റ്റാറ്റസ് തിരയാൻ സഹായിക്കുന്ന എഐ-അധിഷ്ഠിത ഡിജിറ്റൽ വോയ്സ് ഏജന്റ്

കേരളം: കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഐസിഐസിഐ ലൊംബാര്‍ഡ് അനുശോചനം രേഖപ്പെടുത്തുകയും വെല്ലുവിളി നിറഞ്ഞ സമയത്ത് പിന്തുണയ്ക്കാനുള്ള പ്രതിഞ്ജാബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു.ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏറെ ജീവഹാനിയും വ്യാപകമായ നശവുമുണ്ടായി.

Advertisment

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 222 മരണങ്ങള്‍ കേരള സര്‍ക്കാര്‍ സ്ഥിരീകരിച്ചു.  128 പേര്‍ക്ക് പരിക്കേറ്റു. 3000 ലധികംപേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ദുരന്തത്തിന്റെ വ്യാപ്തിയാണിത് വ്യക്തമാക്കുന്നത്.

ദുരന്തബാധിത സമൂഹത്തിനും ധീരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും ഐസിഐസിഐ ലൊംബാര്‍ഡ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.പ്രയാസകരമായ ഈ സമയത്ത്, പ്രകൃതി ദുരന്തം ബാധിച്ച ഞങ്ങളുടെ പോളിസി ഉടമകള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും പിന്തുണ നല്‍കാന്‍ ഐസിഐസിഐ ലൊംബാര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. ക്ലെയിം തീര്‍പ്പാക്കാനും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്.

ഉടനെയുള്ള പിന്തുണക്കും മാര്‍ഗനിര്‍ദേശത്തിനും ഐസിഐസിഐ ലൊംബാര്‍ഡുമായി ബന്ധപ്പെടുക:

· ടോള്‍ ഫ്രീ കോണ്‍ടാക്ട് നമ്പര്‍: 1800-2666

· Email: customersupport@icicilombard.com

Advertisment