New Update
ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഓണാവേശം 2024 എന്ന പേരിൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു. പരമ്പരാഗതമായ കലാരൂപങ്ങളും ഓണസദ്യയും കൂടിച്ചേർന്ന് കേരളത്തിന്റെ തനതായ സാംസ്കാരിക തനിമയുടെ ഒരു പ്രകടനമായിരുന്നു നടന്നത്.
Advertisment
അനീഷ് രാഗസുധയും അനൂപ് ജോണിയും ചേർന്ന് ഗാനങ്ങൾ ആലപിച്ചുകൊണ്ട് പരിപാടിക്ക് തുടക്കമിട്ടു.ബിജു ജോസിന്റെ നേതൃത്വത്തിൽ നടന്ന താലപ്പൊലിഘോഷയാത്ര കേരളത്തിന്റെ പരമ്പരാഗത ഉത്സവങ്ങളുടെ സാരാംശത്തെ ജീവസുറ്റതാക്കി. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഔസേപ്പച്ചൻ അവതരിപ്പിച്ച മാവേലിയുടെ ഗംഭീരമായ കടന്നു വരവ് കാണാൻ പ്രേക്ഷകർക്ക് സാധിച്ചു. വിനീത ഔസേപ്പച്ചന്റെ നേതൃത്വത്തിലുള്ള ഇടുക്കി അസോസിയേഷൻ അംഗങ്ങളുടെ തിരുവാതിര കളി,ഫാമിലി സ്കിറ്റ്, കപ്പിൾ ഫാഷൻ ഷോ നിരവധി നൃത്തനൃത്യങ്ങൾ എന്നിവ കലാപരിപാടികളിൽ ഉൾപ്പെടുന്നു. കുവൈറ്റിലെ പ്രമുഖ ഡാൻസിങ് സ്കൂളുകൾ തങ്ങളുടെ നൃത്തങ്ങൾ അവതരിപ്പിച്ചുകൊണ്ട് പരിപാടിയുടെ ഭാഗമായി.
പ്രോഗ്രാമിനോട് അനുബന്ധിച്ചു നടന്ന പൊതു സമ്മേളനം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ജെയിംസ് ജേക്കബ് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് എബിൻ തോമസ്, പ്രോഗ്രാം ജനറൽ കൺവീനർ അനീഷ് പ്രഭാകരൻ, ജോയ് അലുക്കാസ് ജ്വല്ലറി കൺട്രി ഹെഡ് വിനോദ് കുമാർ, റോയൽ സീഗൾ കമ്പനി ചെയർമാൻ സുനിൽ പറക്കപ്പാടത്ത്, വിമൻസ് ഫോറം ചെയർപേഴ്സൺ രാജി ഷാജി മാത്യു, അഡ്വൈസറി ബോർഡ് ചെയർമാൻ ജിജി മാത്യു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് സ്വാഗതം ആശംസിച്ചു. ട്രഷറർ ബിജോ ജോസഫ് നന്ദി പറഞ്ഞു.
പ്രശസ്ത കലാകാരനും ബഹുമുഖ പ്രതിഭയുമായ അരുൺ ഗിന്നസ് സ്ത്രീസ്വരത്തിലും പിന്നീട് ഗംഭീര സ്വരത്തിലും ഇടകലർത്തിയുള്ള വിസ്മയകരമായ സംഗീതാലാപനത്തിലൂടെ സദസ്സിനെ ആനന്ദലബ്ദരാക്കി, ഓണത്തിന്റ ആവേശത്തെ കുവൈറ്റിൽ എത്തിച്ചു.ഓണത്തോട് അനുബന്ധിച്ചു നടന്ന പായസ മത്സരത്തിൽ സിനി ജോസ് ഒന്നാം സ്ഥാനവും പ്രിയ സുജിത് രണ്ടാം സ്ഥാനവും നേടി. ലാൽജി ജോർജിന്റെയും ബാബു സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യ പരിപാടിയുടെ പ്രധാന ആകർഷണം ആയിരുന്നു. വാഴയിലയിൽ കേരളത്തിന്റെ സമ്പന്നമായ പാചക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന വിവിധ രുചികളിൽ ഉള്ള വിഭവങ്ങൾ സദ്യയുടെ ഭാഗമായി ഉണ്ടായിരുന്നു.. ജോമോൻ പി ജേക്കബിന്റെ നേതൃത്വത്തിൽ വേദിക്കു പുറത്തു സജ്ജീകരിച്ച വള്ളത്തിന്റെയും കഥകളിയുടെയും പ്ലോട്ടുകൾ എവരുടെയും ശ്രദ്ധ ആകർഷിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ അനീഷ് പ്രഭാകരനോടൊപ്പം ഷിജു ബാബു, ടോം ഇടയോടിയിൽ, ജോസ് തോമസ് , എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.ജിജി മാത്യുവിന്റെ നേതൃത്വത്തിൽ മനോഹരമായ അത്തപ്പൂക്കളം സജ്ജീകരിച്ചു.
ജോർജി മാത്യുവിന്റെ നേതൃത്വത്തിൽ മെറിൻ ബിജോ, ജോഹാന ജോൺലി, അഷിത മേരി, അനോണ ജിന്റോ എന്നിവർ ആയിരുന്നു പരിപാടിയുടെ അവതരണം നിർവഹിച്ചത്. ബാബു പാറയാനിയുടെ നേതൃത്വത്തിൽ അതിഥികൾക്ക് ഹൃദ്യമായ സ്വീകരണം നൽകി. കുവൈറ്റിലെ വിവിധ ടൂർണമെന്റ്കളിൽ മികച്ച പ്രകടനം കാഴ്ചവച്ചു വരുന്ന ബ്രദേഴ്സ് ഓഫ് ഐ എ കെ വടംവലി ടീമിനെ വേദിയിൽ ആദരിച്ചു.സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാകുവാൻ ഐ എ കെ ഓണാവേശം 2024 ന് സാധിച്ചു.വൈസ് പ്രസിഡന്റ് ജോൺലി തുണ്ടിയിലിന്റെ നേതൃത്വത്തിൽ പരിപാടിയുടെ തത്സമയ സംപ്രേഷണം നടത്തി. റെക്കോർഡിംഗ് ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റ ഫേസ്ബുക് പേജിൽ ലഭ്യമാണ്.
ജോയ് അലുക്കാസ് ടൈറ്റിൽ സ്പോൺസറും റോയൽ സീഗൾ ഇവന്റ് സ്പോൺസറും ആയിരുന്നു.