അൽഗോ ഭാരത് 'ഇംപാക്ട് പിച്ച്' മത്സരം: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ്യുഎമ്മിന്‍റെ ബ്രീഫിങ് സെഷന്‍ വ്യാഴാഴ്ച

പുത്തന്‍ ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മത്സരത്തിൽ പങ്കെടുക്കാം. വ്യക്തിഗതമായി പങ്കെടുക്കാനാകുന്ന ഡെവലപ്പര്‍ ട്രാക്ക്, ടീമുകള്‍ക്കായുള്ള സ്റ്റാര്‍ട്ടപ്പ് ട്രാക്ക് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം.

New Update
ertyuikjhtrt67uiu

കൊച്ചി: ആഗോളതലത്തിൽ  വെബ്3 സെല്യൂഷനുകള്‍ വികസിപ്പിക്കുന്ന നിര്‍മ്മാതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്തുണ നൽകുന്ന അൽഗോറാന്‍ഡ് ഫൗണ്ടേഷന്‍റെ അൽഗോ ഭാരത് 'റോഡ്2 ഇംപാക്റ്റ് പിച്ച് മത്സരം' സംഘടിപ്പിക്കുന്നു.മത്സരത്തിന് മുന്നോടിയായി ഇംപാക്റ്റ് പിച്ചിൽ  പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ്യുഎം) കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും സംയുക്തമായി ബ്രീഫിങ് സെഷന്‍ നടത്തും.

Advertisment

സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കളമശേരി സെന്‍ററിൽ  വ്യാഴാഴ്ച (ആഗസ്റ്റ് ഒന്ന്) നടക്കുന്ന ബ്രീഫിങ് സെഷനിലൂടെ മത്സരാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും.  ഇംപാക്റ്റ് പിച്ചിനെക്കുറിച്ചുള്ള സംശയനിവാരണത്തിനും മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും മത്സരാര്‍ത്ഥികള്‍ക്ക് ഈ സെഷന്‍ സഹായകമാകും. നൂതനത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് അൽഗോറാന്‍ഡ് ഫൗണ്ടേഷന്‍ ഇംപാക്ട് പിച്ച് മത്സരം സംഘടിപ്പിക്കുന്നത്. അൽഗോറാന്‍ഡിന്‍റെ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ആശയങ്ങളിലൂടെ ഫലപ്രദമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററിൽ  ആഗസ്റ്റ് 10 നാണ് 'ഇംപാക്ട് പിച്ച്' ഫൈനൽ  മത്സരം നടക്കുന്നത്. വെബ്3 മേഖലയിലെ ഏറ്റവും മികച്ച ആശയങ്ങള്‍ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഫൈനൽ  മത്സരം. പുത്തന്‍ ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മത്സരത്തിൽ പങ്കെടുക്കാം. വ്യക്തിഗതമായി പങ്കെടുക്കാനാകുന്ന ഡെവലപ്പര്‍ ട്രാക്ക്, ടീമുകള്‍ക്കായുള്ള സ്റ്റാര്‍ട്ടപ്പ് ട്രാക്ക് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം.മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ഡിസംബറിൽ  നടക്കുന്ന അൽഗോ ഫൗണ്ടേഷന്‍ ഇന്ത്യ സമ്മേളത്തിൽ  പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

Advertisment