വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

2024 -25 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിദ്ധ നാടൻപാട്ട് കലാകാരനും ചിത്രകല അധ്യാപകനുമായ ശശി മോങ്ങം ഉദ്ഘാടനം ചെയ്തു.

New Update
34567uytr458

പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ 2024 -25 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിദ്ധ നാടൻപാട്ട് കലാകാരനും ചിത്രകല അധ്യാപകനുമായ ശശി മോങ്ങം ഉദ്ഘാടനം ചെയ്തു.

Advertisment

സ്കൂളിലെ സീനിയർ അസിസ്റ്റൻറ് ഹസനുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിദ്യാരംഗം കോഡിനേറ്റർ ആയ അബൂബക്കർ മാസ്റ്റർ സ്വാഗതവും വിദ്യാരംഗം കൺവീനറായ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹരിപ്രിയ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളും അധ്യാപകരും  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി ശ്രീ അൻവർ അബ്ദുല്ല അധ്യാപകരായ സജീഷ്  ഡോക്ടർ നിഷ,  ആശ,  സഫ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.