/sathyam/media/media_files/mukzxzcNE4lzPC3a3GuK.jpg)
നമ്മുടെ കുടൽ അല്ലെങ്കിൽ ദഹനവ്യവസ്ഥയിൽ നല്ലതും ചീത്തയുമായ ബാക്ടീരിയകൾ ഉണ്ട്. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്.
തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈര് കഴിക്കുന്നത് കുടലിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.വാഴപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും കുടലിൽ നല്ല ബാക്ടീരിയകൾ കൂടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ബദാം കഴിക്കുന്നതും കുടലിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. ബട്ടര്‍മില്‍ക്ക് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് ബട്ടര്‍മില്‍ക്ക്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനത്തിനും കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പയർവർ​ഗങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, ഇരുമ്പ്, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് പയർ. ഇവ കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.