സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി

ഏഴില്‍ നിന്നും ഒന്‍പത് ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

New Update
dfglkjhgfhjklkjh

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി. ഏഴില്‍ നിന്നും ഒന്‍പത് ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

Advertisment

സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം വര്‍ധിക്കും. കോളജ് അധ്യാപകര്‍, എന്‍ജിനീയറിങ് കോളജ്, മെഡിക്കല്‍ കോളജ് തുടങ്ങിയവയിലെ അധ്യാപകര്‍ തുടങ്ങിയവരുടെ ക്ഷാമ ബത്ത 17 ശതമാനത്തില്‍നിന്ന് 31 ശതമാനമായി ഉയര്‍ത്തി. വിരമിച്ച അധ്യാപകര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം ഉയരും.

ജൂഡീഷ്യല്‍ ഓഫിസര്‍മാരുടെ ക്ഷാമബത്ത 38 ശതമാനത്തില്‍നിന്ന് 46 ശതമാനമായി മാറും. വിരമിച്ച ഓഫിസര്‍മാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉള്‍പ്പെടെ ആള്‍ ഇന്ത്യ സര്‍വീസ് ഓഫിസര്‍മാര്‍ക്ക് ക്ഷാമബത്ത 46 ശതമാനമാകും. നിലവില്‍ 42 ശതമാനമാണ്.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ (ഡിയര്‍നെസ്സ് അലവന്‍സ്) 4% വര്‍ധിപ്പിച്ചിരുന്നു. 2024 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡി എ വര്‍ധന നിലവില്‍ വരുക. ഒപ്പം ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തി.

increase-in-dearness-allowance-of-state-government-employees-and-teachers-order-issued
Advertisment