ഡെങ്കിപ്പനി ബാധിതര്‍ കൂടിയതോടെ കേരളത്തിലെ രക്തബാങ്കുകളില്‍ പ്ലേറ്റ്ലെറ്റ് ക്ഷാമം രൂക്ഷം

എഫെറിസിസ് വഴി 500 മില്ലിലിറ്റര്‍ ശേഖരിക്കാം. സാധാരണമായി രക്തദാനം മൂന്നുമാസത്തിലൊരിക്കലേ അനുവദിക്കൂ. എന്നാല്‍, പുതിയരീതിയില്‍ മാസത്തില്‍ മൂന്നുതവണവരെ രക്തംകൊടുക്കാം.

New Update
rtyuiuytrtyu

ആലപ്പുഴ: കേരളത്തിലെ രക്തബാങ്കുകളില്‍ പ്ലേറ്റ്ലെറ്റ് ക്ഷാമം രൂക്ഷമാകുന്നു. ഡെങ്കിപ്പനി ബാധിതര്‍ കൂടിയതാണ് കാരണം.രോഗികളുടെ ബന്ധുക്കള്‍ രക്തബാങ്കുകളിലെത്തി പ്ലേറ്റ്ലെറ്റ് കിട്ടാതെ മടങ്ങുകയാണ്. അതേസമയം, വലിയ കുതിപ്പുണ്ടാക്കുമെന്നു കരുതിയ എഫെറിസിസ് എന്ന ആധുനിക സംവിധാനംവഴിയുള്ള രക്തദാനത്തിന് തണുപ്പന്‍ പ്രതികരണവുമാണ്.

Advertisment

ദാതാവിന്റെ രക്തം പൂര്‍ണമായും യന്ത്രത്തിലേക്കു കടത്തിവിട്ട് ആവശ്യമുള്ള ഘടകങ്ങളെടുത്തശേഷം തിരിച്ച് അവരുടെ ശരീരത്തിലേക്കുതന്നെ കയറ്റിവിടുന്ന സംവിധാനമാണിത്. ഇതുവഴി ഒറ്റത്തവണതന്നെ ആറു യൂണിറ്റുവരെ പ്ലേറ്റ്ലെറ്റ് കിട്ടും. ഇപ്പോഴത്തെ രീതിയില്‍ ഒന്നേ കിട്ടൂ. എഫെറിസിസ് വഴി പ്ലേറ്റ്ലെറ്റ് ലഭ്യത കൂടുമെന്നതിനാല്‍ അപൂര്‍വ ഗ്രൂപ്പ് രക്തമുള്ളവര്‍ക്കും ആശ്വാസമാണ്.

പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകളിലും പ്രമുഖ ബ്ലഡ് ബാങ്കുകളിലും ഈ യന്ത്രമുണ്ട്. എന്നാല്‍, രക്തദാതാക്കള്‍ക്ക് ഇതുസംബന്ധിച്ച ആശങ്ക മാറിയിട്ടില്ല. ഡയാലിസിസ് പോലുള്ള പ്രവര്‍ത്തനമായതിനാലാണ് പലരും മടിക്കുന്നതെന്ന് ആലുവ ബ്ലഡ് ബാങ്കിന്റെ ചുമതലയുള്ള ഡോ. എന്‍. വിജയകുമാര്‍ പറഞ്ഞു.

നിലവിലെ രീതിയില്‍ ഒരു ദാതാവില്‍നിന്ന് 150 മില്ലിലിറ്റര്‍ പ്ലാസ്മയാണു ലഭിക്കുക. എഫെറിസിസ് വഴി 500 മില്ലിലിറ്റര്‍ ശേഖരിക്കാം. സാധാരണമായി രക്തദാനം മൂന്നുമാസത്തിലൊരിക്കലേ അനുവദിക്കൂ. എന്നാല്‍, പുതിയരീതിയില്‍ മാസത്തില്‍ മൂന്നുതവണവരെ രക്തംകൊടുക്കാം.

Advertisment