ജപ്പാനിലെ റോഡുകളിൽ ‘മെയ്ഡ്-ഇൻ-ഇന്ത്യ’ ഫ്രോങ്ക്സ്

മാരുതി സുസുക്കിയുടെ രണ്ടാമത്തെ മോഡലാണ് ഫ്രോങ്ക്സ്. മാരുതി സുസുക്കിയുടെ മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷൻ ഈ വർഷം തന്നെ ഈ എസ്‌യുവി ജപ്പാനിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

author-image
ടെക് ഡസ്ക്
New Update
6rtdty8u

ജപ്പാനിൽ അവതരിപ്പിക്കുന്ന മാരുതി സുസുക്കിയുടെ ആദ്യ എസ്‌യുവിയാണ് ഫ്രോങ്ക്സ്. മാരുതി സുസുക്കിയുടെ അത്യാധുനിക ഗുജറാത്ത് പ്ലാൻ്റിൽ മാത്രമാണ് ഫ്രോങ്ക്സ് നിർമ്മിക്കുന്നതെന്ന് കമ്പനി അറിയിച്ചു. തുടക്കത്തിൽ, ജപ്പാനിലേക്കുള്ള 1,600-ലധികം ഫ്രോങ്ക്സ് എസ്‌യുവികളുടെ ആദ്യ ലോഡ് ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് ജപ്പാനിലേക്ക് പുറപ്പെട്ടു.

Advertisment

മാരുതി സുസുക്കിയുടെ രണ്ടാമത്തെ മോഡലാണ് ഫ്രോങ്ക്സ്. മാരുതി സുസുക്കിയുടെ മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷൻ ഈ വർഷം തന്നെ ഈ എസ്‌യുവി ജപ്പാനിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഈ ചരിത്ര നേട്ടം ഇന്ത്യൻ ഉൽപ്പാദനത്തിൻ്റെ വർദ്ധിച്ചുവരുന്ന ശക്തിയെയും ആഗോള വ്യാപനത്തെയും അടയാളപ്പെടുത്തുന്നു.

പ്രാദേശിക തലത്തിൽ ലോകോത്തര നിലവാരമുള്ള ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് ഇന്ത്യൻ ഉൽപ്പാദന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നയങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്, 'ബ്രാൻഡ് ഇന്ത്യ' ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പേരാകാൻ സഹായിച്ചു. കഴിഞ്ഞ വർഷം ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി ഫ്രോങ്‌സിനെ  കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ഫ്രോങ്ക്സ് എത്തുന്നത്. 1.0 ടർബോ-പെട്രോൾ, 1.2 പെട്രോൾ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകൾ ഉൾപ്പെടുന്നു. 1.2 ലിറ്റർ പെട്രോൾ വേരിയൻ്റ് ലിറ്ററിന് 21.79 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, അതിൻ്റെ 1.0 ലിറ്റർ ടർബോ പെട്രോൾ മാനുവൽ വേരിയൻ്റ് ലിറ്ററിന് 21.5 കിലോമീറ്റർ വരെയും ഓട്ടോമാറ്റിക് വേരിയൻ്റ് ലിറ്ററിന് 20.01 കിലോമീറ്റർ വരെയും മൈലേജ് നൽകുന്നു.

Advertisment