/sathyam/media/media_files/zAgntf2wToDnkUGYZqH3.jpeg)
ഡല്‍ഹി: ഇന്ത്യന്‍ ഇക്കണോമിക്ക് സര്‍വീസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്
വിദ്യാഭ്യാസ യോഗ്യത
ഇക്കണോമിക് സര്‍വീസ് :ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് എന്നീ വിഷയങ്ങളിലേതിലെങ്കിലും അംഗീകൃത ബിരുദാനന്തര ബിരുദം
സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് :സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലുമുള്ള ബിരുദം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലേതിലെങ്കിലും ഒന്നിലുള്ള ബിരുദാനന്തര ബിരുദം
21 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി
200 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, വികലാംഗര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം:https://upsc.gov.in/sites/default/files/Notifica-IES-ISS-Exam-2024-engl-100424.pdf