ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ ഭീകരരുടെ ഒളിത്താവളം ഇന്ത്യന്‍ ആര്‍മിയുടെ റോമിയോ ഫോഴ്സ് തകര്‍ത്തു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) പൊലീസുമായി സൈന്യം സഹകരിക്കുകയായിരുന്നു.
ഓപ്പറേഷന്റെ ഭാഗമായി, പ്രദേശത്ത് ഭീഷണി നിലനില്‍ക്കുന്ന ഒളിത്താവളത്തില്‍ നിന്ന് രണ്ട് ഗ്രനേഡുകളും മൂന്ന് പാകിസ്ഥാന്‍ മൈനുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. തങ്മാര്‍ഗിലും ജമ്മു കശ്മീരിലുടനീളമുള്ള വിവിധ പ്രദേശങ്ങളിലും സൈന്യം വിപുലമായ തിരച്ചില്‍ നടത്തി.
ഗന്ദര്‍ബാല്‍ ജില്ലയിലെ ഗുല്‍മാര്‍ഗ്, ബാരാമുള്ള, ഗഗാംഗീര്‍ എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്തുകയാണ് ഇന്ത്യന്‍ സൈന്യം.