Advertisment

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

550 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 സെപ്റ്റംബര്‍ 10 ആണ്. സെപ്റ്റംബര്‍ 22-നായിരിക്കും ഓണ്‍ലൈന്‍ പരീക്ഷയെന്നും സൂചനകളുണ്ട്.

New Update
esrtyujhgrt6y7uioiuyt

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ (ഐഒബി) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 550 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 സെപ്റ്റംബര്‍ 10 ആണ്. സെപ്റ്റംബര്‍ 22-നായിരിക്കും ഓണ്‍ലൈന്‍ പരീക്ഷയെന്നും സൂചനകളുണ്ട്.

Advertisment

100 ചോദ്യങ്ങളടങ്ങുന്ന പരീക്ഷയ്ക്ക് നൂറിലാണ് മാര്‍ക്ക്. 90 മിനിറ്റാണ് പരീക്ഷയുടെ ദൈര്‍ഘ്യം. അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയിരിക്കണം. വിശദവിവരങ്ങൾക്ക് iob.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Advertisment