Advertisment

ഇന്‍ഫോപാര്‍ക്കിലെ ടെഡ്എക്സ് പ്രഭാഷണ പരമ്പര ശ്രദ്ധേയമായി

ഇന്‍ഫോപാര്‍ക്കിന്‍റെ 20 -ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ടെഡ് എക്സ് പ്രഭാഷണം സംഘടിപ്പിച്ചത്. ടെഡ് എക്സ് കുസാറ്റിന്‍റെ അഞ്ചാമത് ലക്കമാണിത്.

New Update
ert67uiolkytr5678

കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ നടന്ന പ്രചോദന പ്രഭാഷണ പരിപാടിയായ ടെഡ്എക്സ് ശ്രോതാക്കള്‍ക്ക് ശ്രദ്ധേയമായ അനുഭവം സമ്മാനിച്ചു. ഇന്‍ഫോപാര്‍ക്കും കൊച്ചി ശാസ്ത്ര സാങ്കേതികസര്‍വകലാശാല(കുസാറ്റ്)യും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisment

അടുത്തിടെ വിരമിച്ച സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വേണു വി അടക്കമുള്ള പ്രമുഖര്‍ പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തു.പിന്നണി ഗായകന്‍ അരവിന്ദ് വേണുഗോപാല്‍, എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അനിമ നായര്‍, സിനിമാ താരം അനന്തരാമന്‍ അജയ്, ഓട്ടോമോട്ടീവ് മാധ്യമപ്രവര്‍ത്തകന്‍ ഹാനി മുസ്തഫ, കുസാറ്റ് മുന്‍ ഡീന്‍ പി ആര്‍ പൊതുവാള്‍, ചലച്ചിത്ര നടി സിദ്ധി മഹാജന്‍കാട്ടി എന്നിരാണ് പരമ്പരയില്‍ സംസാരിച്ചത്.

ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ അതുല്യ ഓഡിറ്റോറിയത്തിലാണ് ടെഡ്എക്സ് കുസാറ്റ് 2024 എന്ന പരിപാടി നടന്നത്. ഇന്‍ഫോപാര്‍ക്കിന്‍റെ 20 -ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ടെഡ് എക്സ് പ്രഭാഷണം സംഘടിപ്പിച്ചത്. ടെഡ് എക്സ് കുസാറ്റിന്‍റെ അഞ്ചാമത് ലക്കമാണിത്.

 

Advertisment