Advertisment

സംസ്‌കൃത സർവകലാശാലയിൽ ഇന്റർനെറ്റ് റേഡിയോ; ലോഗോ, പേര്, ടാഗ്‍ലൈൻ എൻട്രികൾ ക്ഷണിച്ചു

എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്. വിലാസംഃ രജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം - 683574.

New Update
sanscrit  university

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഇന്റർനെറ്റ് റേഡിയോ തുടങ്ങുന്നതിന്റെ ഭാഗമായി ലോഗോ, പേര്, ടാഗ്‍ലൈൻ എന്നിവയ്ക്കായി പൊതുജനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിച്ചു.  തെരഞ്ഞെടുക്കപ്പെടുന്ന പേരിനും ടാഗ്‍ലൈനും 2500/-രൂപ വീതവും ലോഗോയ്ക്ക് 5000/-രൂപയും പ്രതിഫലമായി നൽകുമെന്ന് സർവ്വകലാശാല അറിയിച്ചു. 

Advertisment

 

എൻട്രികൾ പ്രത്യേകമായി അയയ്ക്കണം. കവറിന് മുകളിൽ എൻട്രി വിഭാഗമേതെന്ന് രേഖപ്പെടുത്തണം. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്. വിലാസംഃ രജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി. ., എറണാകുളം - 683574.

Advertisment