'ഐസിഐസിഐ പ്രു സിഗ്നേചര്‍ പെന്‍ഷന്‍' പദ്ധതി അവതരിപ്പിച്ചു

ആകെയുള്ള സമ്പാദ്യത്തിന്‍റെ 60 ശതമാനം വരെ നികുതിയില്ലാതെ പിന്‍വലിക്കാൻ സാധ്യമാകുന്നതും ലിക്വിഡിറ്റി ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭാഗിക പിന്‍വലിക്കല്‍ സാധിക്കുന്നതുമാണ് പദ്ധതി.  

New Update
tyukjhgfrtyuio

കൊച്ചി: ഐസിഐസിഐ പ്രുഡന്ഷ്യല് ലൈഫ് ഇന്ഷൂറന്സ് നൂറു ശതമാനം വരെ ഓഹരി അനുബന്ധ നിക്ഷേപം തെരഞ്ഞെടുക്കാനാവുന്ന വിപണിബന്ധിത റിട്ടയര്മെന്റ് സമ്പാദ്യ പദ്ധതിയായ 'ഐസിഐസിഐ പ്രു സിഗ്നേചര് പെന്ഷന്‍' അവതരിപ്പിച്ചു ആകെയുള്ള സമ്പാദ്യത്തിന്റെ 60 ശതമാനം വരെ നികുതിയില്ലാതെ പിന്വലിക്കാൻ സാധ്യമാകുന്നതും ലിക്വിഡിറ്റി ആവശ്യങ്ങള് നിറവേറ്റാന് ഭാഗിക പിന്വലിക്കല് സാധിക്കുന്നതുമാണ് പദ്ധതി പെന്ഷന് ഇന്ത്യ ഗ്രോത്ത് ഫണ്ട്, പെന്ഷന് ബാലന്സ്ഡ് ഫണ്ട് എന്നീ രണ്ടു പദ്ധതികളാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്.

Advertisment

ഇന്ത്യയുടെ വിജയഗാഥയില് പങ്കാളികളാകാനും തങ്ങളുടെ റിട്ടയര്മെന്റ് സമ്പാദ്യം വളര്ത്തിയെടുക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നതാണ്  പദ്ധതിയെന്ന് ഐസിഐസിഐ പ്രുഡന്ഷ്യല് ലൈഫ് ഇന്ഷൂറന്സ് ചീഫ് ഡിസ്ട്രിബ്യൂഷന് ഓഫീസർ അമിത് പാല്ട്ട പറഞ്ഞു തങ്ങളുടെ നേട്ടം പരമാവധിയാക്കാനാവുന്ന വിധത്തില് ഓഹരി, കടപത്ര മേഖലകളിലേക്ക് പരിധിയില്ലാതെ സൗജന്യമായി മാറാനും പദ്ധതിയില് സൗകര്യമുണ്ട് നേരത്തെ റിട്ടയര് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നല്കുന്ന വിധത്തില് വരുമാനം ലഭിച്ചു തുടങ്ങുന്ന ദിവസം നേരത്തെയാക്കാനും വൈകിപ്പിക്കാനും ഇതില് സൗകര്യമുണ്ട്

Advertisment