/sathyam/media/media_files/vGTe2pANBaFptTxDaKoU.jpeg)
ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജി പുറത്തിറങ്ങുന്നു. ജൂണ്‍ 13ന് ഈ സവിശേഷ ഫോണ്‍ വിപണിയിലെത്തും. ഹൈ-എന്‍ഡ് ഫ്ലാഗ്‌ഷിപ്പ് ഫോണുകളില്‍ വാട്ടര്‍-ഡെസ്റ്റ് പ്രതിരോധത്തിനായി പൊതുവിലുള്ള റേറ്റിംഗ് സംവിധാനമാണ് ഐപി 68 എങ്കില്‍ ഒരുപടി കൂടി കടന്ന് ഒപ്പോ കൂടുതല്‍ സുരക്ഷിതത്വമുള്ള ഐപി69 സര്‍ട്ടിഫിക്കറ്റ് മികവിലാണ് എഫ്27 പ്രോ+ ഒരുക്കിയിരിക്കുന്നത്.
പരമാവധി വാട്ടര്‍പ്രൂഫ് സുരക്ഷ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഐപി68ന്‍റെ അപ്‍ഡേറ്റഡ‍് രൂപമാണ് ഐപി69. ജലത്തിന് പുറമെ പൊടിപടലങ്ങളില്‍ നിന്നും മറ്റ് അവശിഷ്ടങ്ങളില്‍ നിന്നും കൂടുതല്‍ സുരക്ഷയും ഐപി69 ഓഫര്‍ ചെയ്യുന്നു. അര മണിക്കൂര്‍ നേരം ഫോണ്‍ ജലത്തിലിട്ടാലും കേടുപാട് സംഭവിക്കില്ല എന്നാണ് ഒപ്പോയുടെ അവകാശവാദം. എന്നാല്‍ എത്ര മീറ്റര്‍ വരെ ആഴത്തില്‍ ഈ പരിരക്ഷയുണ്ടാകും എന്ന് കമ്പനി വിശദമാക്കിയിട്ടില്ല.
അതേസമയം സോഡ, ആല്‍ക്കഹോള്‍, കടല്‍വെള്ളം തുടങ്ങിയവയ്ക്കെതിരെ ഫോണുകള്‍ക്ക് ഈ സംവിധാനങ്ങളൊന്നും സുരക്ഷ നല്‍കണം എന്നില്ല. എന്നാല്‍ സമ്മര്‍ദം, ചൂട് എന്നിവയെ ഫോണ്‍ അതിജീവിക്കും എന്നാണ് അവകാശവാദങ്ങള്‍. ചൂടുവെള്ളം വീണാലും ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജിക്ക് തകരാറുകളുണ്ടാവില്ല എന്ന് പറയപ്പെടുന്നു.
വെള്ളം, പൊടി എന്നിവയടക്കമുള്ള ദ്രാവക-ഖര പദാര്‍ഥങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പ്രതിരോധം നല്‍കുന്ന ഉപകരണങ്ങള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന റേറ്റിംഗാണ് ഐപി69. ജലവും പൊടിയുമായി കൂടുതലായി ഇടപഴകുന്ന ഉപകരണങ്ങളാണ് ഐപി69 അനുസരിച്ച് രൂപകല്‍പന ചെയ്യുന്നത്. ഗ്യാലക്‌സി എസ് 24നും ഐഫോണ്‍ 15നും പോലും നിലവില്‍ ഐപി69 റേറ്റിംഗ് ഇല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us