/sathyam/media/media_files/tHuq3RglWkj0wVqsZaIO.jpeg)
ഐഫോണ്‍ 13, ഐഫോണ്‍ 14 എന്നിവയ്ക്ക് വമ്പന്‍ ഓഫറാണ് വിജയ് സെയില്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണുകള്‍ വാങ്ങാനായി കാത്തിരിക്കുന്നവര്‍ക്കായി ഗംഭീര ഓഫറുകളാണ് വിജയ് സെയില്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 17 വരെയുള്ള ആപ്പിള്‍ ഡേയ്‌സ് സെയില്‍സ് പ്രകാരം ഐഫോണ്‍ 14 വെറും 60990 രൂപയ്ക്ക് ലഭ്യമാകും.
വില ഇതില്‍ നിന്നും കുറയാനും വഴിയുണ്ട്. ഐസിഐസിഐ, എസ്‌ബിഐ ബാങ്കുകളുടെ കാര്‍ഡുള്ളവര്‍ക്ക് 3000 രൂപയുടെ അധിക ഡിസ്‌കൗണ്ട് കൂടി ലഭിക്കും. ഇതോടെ 128 ജിബിയുള്ള ഐഫോണ്‍ 14 വേരിയന്‍റ് അതിശയിപ്പിക്കുന്ന 57990 രൂപയ്ക്ക് നിങ്ങളുടെ കൈകളിലെത്തും.
ഇന്ത്യയില്‍ പുറത്തിറക്കുമ്പോള്‍ 79990 രൂപയുണ്ടായിരുന്ന ഫോണാണ് ഐഫോണ്‍ 14. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, ഫ്ലാറ്റ് എഡ്‌ജുകളോടെയുള്ള അലുമിനിയം ഫ്രെയിം, 12 എംപി വൈഡ് ലെന്‍ഡ്, 12 എംപി അല്‍ട്രാവൈഡ് ലെന്‍സ്, 12 എംപി മുന്‍ ക്യാമറ എന്നിവ ഐഫോണ്‍ 14നുണ്ട്. വിജയ് സെയില്‍സില്‍ വമ്പന്‍ ഓഫറുകള്‍ ഐഫോണ്‍ 13നുമുണ്ട്.
നിങ്ങള്‍ക്ക് അമ്പതിനായിരം രൂപയില്‍ താഴെയുള്ള ഐഫോണാണ് ആവശ്യമെങ്കില്‍ ഐഫോണ്‍ 13 തെരഞ്ഞെടുക്കാം. 50999 രൂപയാണ് ഫോണിന് വില. ഐസിഐസിഐ, എസ്‌ബിഐ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ആയിരം രൂപയുടെ ഡിസ്കൗണ്ട് കൂടി ഇതിന് പുറമെ ലഭിക്കും. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലെയും 12+12 എംപി പിന്‍ ക്യാമറയും 12 എംപി മുന്‍ ക്യാമറയുമാണ് ഐഫോണ്‍ 13നുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us