/sathyam/media/media_files/O7bLIVoSkRHzxbTeH2Ev.jpg)
ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന് വന്‍ ഹിറ്റാകേണ്ടത് കഴിഞ്ഞ വര്‍ഷങ്ങളിലെ തിരിച്ചടി മറക്കാന്‍ ആപ്പിളിന് ആവശ്യമായിരുന്നു. എന്നാല്‍ ഐഫോണ്‍ 12ല്‍ 5ജി കണക്റ്റിവിറ്റി ചേര്‍ത്ത ശേഷം പുത്തന്‍ ഐഫോണ്‍ മോഡലുകള്‍ വാങ്ങിക്കാന്‍തക്ക ഫീച്ചറുകള്‍ അണിനിരത്താന്‍ ആപ്പിളിന് കഴിയാതെപോയി. ഏറ്റവും പുതിയ ഐഫോണ്‍ 16 സിരീസില്‍ പോലും കാര്യമായ അപ്‌ഗ്രേഡുകള്‍ കൊണ്ടുവരാന്‍ ആപ്പിളിനായില്ല എന്ന പരാതിയുണ്ട്.
ആപ്പിള്‍ ഇന്‍റലിജന്‍സ് ഐഫോണ്‍ 16 സിരീസിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാകും എന്ന് കരുതിയെങ്കിലും എഐ ഫീച്ചറുകള്‍ ഇതുവരെ ഫോണുകളിലേക്ക് എത്തിയിട്ടില്ല. ഇത് ഐഫോണ്‍ 16 സിരീസ് വാങ്ങാനായി കാത്തിരുന്നവരെ പിന്നോട്ടടിച്ചു എന്നാണ് വിലയിരുത്തല്‍. ഐഫോണ്‍ 16 സിരീസ് പ്രീ-സെയില്‍ തുടങ്ങി ആദ്യ ആഴ്‌ച 3.7 കോടി ഫോണുകള്‍ക്ക് മാത്രമാണ് ബുക്കിംഗ് ലഭിച്ചത്.
ഉയര്‍ന്ന വിലയുള്ള പ്രോ മോഡലുകളെ അപേക്ഷിച്ച് ഇത്തവണ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നീ സ്റ്റാന്‍ഡേര്‍ഡ് മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. ഇത് ഐഫോണ്‍ 16 സിരീസിന്‍റെ ആകെ വില്‍പനയെയും വരുമാനത്തിലെ കുറവും വ്യക്തമാക്കുന്നു. ഐഫോണ്‍ 16 പ്രോയ്ക്ക് 27 ശതമാനവും പ്രോ മാക്‌സിന് 16 ശതമാനവും പ്രീ സെയില്‍ കുറഞ്ഞു. ആപ്പിള്‍ കമ്പനി ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകള്‍ പുറത്തിറക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us