/sathyam/media/media_files/Ejpvz9y8rTCsmhmyPZBC.jpeg)
ഐഫോണ്‍ 16 സിരീസ് ആപ്പിള്‍ പുറത്തിറക്കുന്നു. ഐഫോണ്‍ 15 വാങ്ങാന്‍ മോഹമുള്ളവര്‍ക്കായി വമ്പിച്ച ഓഫറാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 15ന്‍റെ 128 ജിബി വേരിയന്‍റിന് 79,600 രൂപയാണ് ആമസോണിലെ യഥാര്‍ഥ വില. എന്നാല്‍ 11 ശതമാനം വിലക്കിഴിവില്‍ 70,900 രൂപയേ ഈ ഫോണിന് ഇപ്പോഴുള്ളൂ. 11 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്.
നീല കറുപ്പ്, പിങ്ക്, പച്ച നിറങ്ങളില്‍ ഐഫോണ്‍ 15ന്‍റെ 128 ജിബി വേരിയന്‍റ് ലഭ്യമാണ്. അതേസമയം 89,600 രൂപ യഥാര്‍ഥ വിലയുള്ള 256 ജിബി വേരിയന്‍റിന് ഇപ്പോള്‍ ആമസോണില്‍ 80,900 രൂപയേയുള്ളൂ. 10 ശതമാനം കിഴിവാണ് ഈ വേരിയന്‍റിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനും 4000 രൂപ ഫ്ലാറ്റ് ഓഫറുണ്ട്. ഐഒഎസ് പ്ലാറ്റ്ഫോമിലുള്ള ഐഫോണ്‍ 15 128 ജിബി വേരിയന്‍റിന് 6.1 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്.
12 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 20 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക്, 16 മണിക്കൂര്‍ വരെ ഓഡിയോ പ്ലേബാക്ക്, സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലെ, ഫേസ് ഐസി, എ16 ചിപ്പ്, ഐപി 68 റേറ്റിംഗ് എന്നിവയും ഐഫോണ്‍ 15ന്‍റെ പ്രത്യേകതകളാണ്. ഐഫോണ്‍ 16 സിരീസ് ഈ സെപ്റ്റംബര്‍ മാസം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us