/sathyam/media/media_files/hoguiud3uSu9FwYIwrec.jpeg)
ഐഫോണുകളില്‍ പാര്‍ട്‌സുകളുടെ ആക്‌ടിവേഷന്‍ ലോക്ക് ഫീച്ചര്‍ ആപ്പിള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ബാറ്ററി, ഡിസ്‌പ്ലെ, ക്യാമറ എന്നിങ്ങനെയുള്ള പ്രധാന ഘടകങ്ങളാണ് ഇത്തരത്തില്‍ ലോക്ക് ചെയ്യപ്പെടുക. ഇതോടെ ഐഫോണുകള്‍ മോഷ്ടിച്ച് പാര്‍ട്‌സുകള്‍ വില്‍ക്കുന്നതിനും ഒരു ഐഫോണിലെ ഭാഗം മറ്റൊരു ഐഫോണിലേക്ക് മാറ്റി സ്ഥാപിക്കുന്നതും അവസാനിച്ചേക്കും. ഐഫോണുകളില്‍ പുതിയ സുരക്ഷാ ഫീച്ചര്‍ ഐഒഎസ് 18 സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനോടെ വരും.
ഐഒഎസ് 18 പുറത്തിറങ്ങുന്നതോടെ ഐഫോണിലെ പാര്‍ട്‌സുകള്‍ മറ്റൊരു ഐഫോണിലേക്ക് മാറ്റണമെങ്കില്‍ ആ ഫോണ്‍ പാര്‍ട്‌സിന്‍റെ ഉടമയോട് പാസ്‌വേഡ് മുഖേന അനുവാദം ചോദിക്കും. പാസ‌്‌വേഡ് തെറ്റെങ്കില്‍ ഇത്തരത്തില്‍ റിപ്പയര്‍ അസാധ്യമാകും. ഇതുവഴി ഐഫോണുകളുടെ കവര്‍ച്ച തടയാനും പാര്‍ട്‌സുകള്‍ മറ്റ് ഐഫോണുകളില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും കഴിയുമെന്നാണ് ആപ്പിളിന്‍റെ കണക്കുകൂട്ടലുകള്‍.
മോഷ്‌ടിച്ച ഐഫോണുകള്‍ പാര്‍ട്‌സുകളാക്കി വില്‍ക്കുന്ന നിലവിലെ രീതിക്ക് തടയിടാന്‍ പുതിയ ആക്‌ടിവേഷന്‍ ലോക്ക് ഫീച്ചര്‍ വഴിയായേക്കും. പാര്‍ട്‌സുകള്‍ക്ക് ആക്റ്റിവേഷന്‍ ലോക്ക് ഫീച്ചര്‍ വരുമെന്ന് ആപ്പിള്‍ ഈ വര്‍ഷാദ്യം അറിയിച്ചിരുന്നു. ഈ പോളിസി പ്രകാരം ജനുവിനായ ഐഫോണ്‍ പാര്‍ട്‌സുകള്‍ ഉപയോഗിക്കാന്‍ ഐഫോണ്‍ ഉപഭോക്താക്കളും റിപ്പയര്‍മാരും നിര്‍ബന്ധിതരാവും. ഐഒഎസ് 18 അപ്‌ഡേറ്റിലാണ് ഐഫോണ്‍ പാര്‍ട്‌സുകളുടെ ആക്റ്റിവേഷന്‍ ലോക്ക് ഫീച്ചര്‍ വരിക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us