/sathyam/media/media_files/2026/02/08/k-c-venugopal-2026-02-08-16-59-56.png)
ന്യൂഡല്‍ഹി: ഇറാന്‍ ഇസ്രായേല്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കണമെന്നും മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നല്‍കി.
ഗള്‍ഫ് മേഖലയിലേക്കു സംഘര്‍ഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ഇവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുമായി നിരന്തരം ബന്ധം പുലര്‍ത്താനും ആവശ്യമായ ഘട്ടത്തില്‍ അവര്‍ക്ക് സഹായം എത്തിക്കാനുള്ള നടപടികള്‍ ക്രമീകരിക്കണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
നിലവിലെ സംഘര്‍ഷ സാഹചര്യം ഇന്ത്യയില്‍ നിന്ന്, പ്രത്യേകിച്ചു കേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ വലിയ ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരാണു വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നത്.
അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഉത്തരവാദിത്വമാണെന്നും കെ സി വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
സ്വദേശത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായ യാത്രയും സംവിധാനം ഉറപ്പാക്കണം. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയും പ്രവാസി ഇന്ത്യക്കാരുടെ ജീവന്‍ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us