Advertisment

പനിയും ജലദോഷവും ഉള്ളപ്പോൾ കാപ്പി ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്...

എത്ര ഉറക്കം കിട്ടുന്നോ അത്രയും നല്ലത്‌. കാപ്പി കുടിക്കുന്നത്‌ ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്നതിനാൽ അസുഖബാധിതർ കാപ്പി കഴിവതും ഒഴിവാക്കേണ്ടതാണ്‌.

New Update
zsdfghjklkjhghjkl;khghjk

നിയോ ജലദോഷമോ വരുമ്പോൾ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്. പകരം  ചൂടു വെള്ളം, കഞ്ഞിവെള്ളം, ​കട്ടൻചായ തുടങ്ങിയവ കുടിക്കാനാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കുന്നത്.  

Advertisment

കഫൈൻ അടങ്ങിയിട്ടുള്ളതിനാൽ കാപ്പി കുടിക്കുമ്പോൾ ഉറക്കം വരില്ല. അസുഖബാധിതരായി ഇരിക്കുമ്പോൾ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും നല്ലത്‌. കാപ്പി കുടിക്കുന്നത്‌ ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്നതിനാൽ അസുഖബാധിതർ കാപ്പി കഴിവതും ഒഴിവാക്കേണ്ടതാണ്‌.

കൂടാതെ കഫൈൻ ശരീരത്തെ നിർജലീകരിക്കാൻ കാരണമാകും. കാപ്പി കുടിച്ച്‌ കഴിഞ്ഞാൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതിന്റെ കാരണമിതാണ്‌. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിർജലീകരണം ശരീരത്തിന്‌ അനുഭവപ്പെടാം. അസുഖ ബാധിതരായിരിക്കുമ്പോൾ ശരീരത്തിൽ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ്‌ ഈ സമയത്ത്‌  ആവശ്യം. 

coffee-while-influenza
Advertisment