Advertisment

ഐഎസ്ആർഒയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഒക്ടോബർ ഒന്‍പത് വരെ അപേക്ഷിക്കാം.

New Update
job

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). 103 ഒഴിവുകളാണുള്ളത്. മെഡിക്കല്‍ ഓഫീസര്‍ (എസ്ഡി), മെഡിക്കല്‍ ഓഫീസര്‍ (എസ്‌സി), സയന്റിസ്റ്റ് എന്‍ജിനീയര്‍ (എസ്‌സി), ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍ (ബി), ഡ്രാഫ്റ്റ്‌സ്മാന്‍ (ബി) എന്നിങ്ങനെയാണ് വിവിധ ഒഴിവുകളുള്ളത്.

Advertisment

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഒക്ടോബർ ഒന്‍പത് വരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. 21,700 മുതല്‍ 2,08,700 രൂപ വരെയാണ് വിവിധ ഒഴിവുകള്‍ക്കുള്ള ശമ്പളം.

Advertisment