ഐടിബിപിയിൽ കോണ്‍സ്റ്റബിള്‍ ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

819 ഒഴിവുകളാണുള്ളത്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക്  recruitment.itbpolice.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. സെപ്റ്റംബര്‍ രണ്ട് മുതല്‍ ഒക്ടോബര്‍ ഒന്നുവരെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
drtyujhgrtyuiktrtyui

ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് (ഐടിബിപി) കോണ്‍സ്റ്റബിള്‍ (കിച്ചണ്‍ സര്‍വീസസ്) ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 819 ഒഴിവുകളാണുള്ളത്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് recruitment.itbpolice.nic.inഎന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. സെപ്റ്റംബര്‍ രണ്ട് മുതല്‍ ഒക്ടോബര്‍ ഒന്നുവരെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും.

പുരുഷന്മാര്‍: 697 ഒഴിവുകള്‍

സ്ത്രീകള്‍: 122 ഒഴിവുകള്‍

Advertisment

പത്താം ക്ലാസാണ് അല്ലെങ്കില്‍ തത്തുല്യമോ ആണ് യോഗ്യതയായി കണക്കാക്കുന്നത്. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്നോ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എന്‍എസ്‌ക്യുഎഫ് ലെവല്‍ 1 ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ ഓര്‍ കിച്ചണും പഠിച്ചിരിക്കണം. 18 മുതല്‍ 25 വരെ വയസ്സാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി.

എങ്ങനെ അപേക്ഷിക്കാം

1) ഐടിബിപിയുടെ ഔദ്യോഗികവെബ്‌സൈറ്റ്സന്ദര്‍ശിക്കുക

2) ഐടിബിപി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് 2024 (കിച്ചണ്‍ സര്‍വീസസ്) എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

3) രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ വിവരങ്ങള്‍ ശേഖരിക്കുക

4) അപേക്ഷാ ഫോം ഫില്‍ ചെയ്യുക

5) ആവശ്യമുള്ള വിവരങ്ങള്‍ നല്‍കിയ ശേഷം അപേക്ഷാ ഫീ അടയ്ക്കുക

Advertisment