/sathyam/media/media_files/P6PlRieT99fvW1fNuHgJ.jpeg)
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി ജൂലായ് 31ന് അവസാനിച്ചു. തീയതി നീട്ടണമെന്ന് വിവിധ വിഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ല. കഴിഞ്ഞ വര്‍ഷവും തീയതി നീട്ടി നല്‍കിയിരുന്നില്ല. രണ്ടുവര്‍ഷം മുമ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്നായിരുന്നു ഇതിന് മുമ്പ് കൂടുതല്‍ സമയം അനുവദിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ സാഹചര്യത്തില്‍ ഓഗസ്റ്റ് 31വരെ തിയതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് പ്രത്യക്ഷ നികുതി ബോര്‍ഡിന് കത്തയച്ചിരുന്നു. ഇ-ഫയലിങ് പോര്‍ട്ടലില്‍ പലപ്പോഴും സാങ്കേതിക പ്രശ്‌നങ്ങളുണ്ടായതും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ നേരിട്ട തടസ്സങ്ങളെക്കുറിച്ച് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി പരാതികളുമുയര്‍ന്നിരുന്നു. ഓള്‍ ഗുജറാത്ത് ഫെഡറേഷന്‍ ഓഫ് ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ്, ഇന്‍കംടാക്‌സ് ബാര്‍ അസോസിയേഷന്‍, ഐസിഎഐ, കര്‍ണാടക സ്‌റ്റേറ്റ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് അസോസിയേഷന്‍ എന്നിവ ഉള്‍പ്പടെ ആദായ നികുതി വകുപ്പിനെ ആശങ്ക അറിയിച്ചിരുന്നു.
നിശ്ചിത തിയതിക്കകം ഫയല്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ആദായ നികുതി നിയമത്തിലെ വകുപ്പ് 139(4) പ്രകാരം ലേറ്റ് ഫീ നല്‍കി റിട്ടേണ്‍ നല്‍കാം. അഞ്ച് ലക്ഷംവരെ വാര്‍ഷിക വരുമാനമുള്ളവര്‍ 1,000 രൂപയാണ് നല്‍കേണ്ടിവരിക. അതിന് മുകളില്‍ വരുമാനമുള്ളവര്‍ 5,000 രൂപയും അടക്കേണ്ടതുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us